കോട്ടയം: കേരള ആര്‍ട്ടിസാന്‍സ് മഹിളാ സമാജം സംസ്ഥാന കണ്വന്ഷന് 17ന് കോട്ടയത്ത് നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ 43 ലക്ഷം വരുന്ന വിശ്വകര്‍മ്മജര്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ ദശാബ്ദങ്ങളായി സമരം ചെയ്തിട്ടും മാറിമാറി വന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയാണ്. ഇതിനെതിരെ വിശ്വകര്മ്മസ്ത്രീകളെക്കൂടി അണിനിരത്തി പ്രക്ഷോഭത്തിന് സംസ്ഥാന കണ്വന്ഷന് രൂപം നല്‍കും. ശങ്കരന് കമ്മീഷന് ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും ത്രിതല പഞ്ചായത്തു മുതല്‍ പാര്‍ലമെന്റ് വരെ വിശ്വകര്മ്മജന് സംവരണ സീറ്റ് അനുവദിക്കണമെന്നും കണ്‍വന്‍ഷനില്‍ ആവശ്യമുയരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
17 ന് രാവിലെ 10 ന് വിളംബരഘോഷയാത്ര പോലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്തുനിന്ന് ആരംഭിക്കും. തുടര്‍ന്ന് 11 ന് കെപിഎസ് മേനോന് ഹാളില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. ജോസ് കെ. മാണി എം.പി മുഖ്യാതിഥിയായിരിക്കും. സംസ്ഥാന വനിതാ കമ്മീഷന് അംഗം ഡോ. പ്രമീളാദേവി മുഖ്യപ്രഭാഷണം നടത്തും. ആര്‍ട്ടിസാന്‍സ് മഹിളാസമാജം സംസ്ഥാന പ്രസിഡന്റ് കെ.വി സരസമ്മ അധ്യക്ഷതവഹിക്കും. പത്രസ മ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ.വി സരസമ്മ, ജനറല്‍ സെക്രട്ടറി സുഭദ്രക്കുട്ടി, ഖജാന്‍ജി എം.എം തങ്കമണി, അമ്മിണിയമ്മാള്‍, സിന്ധു സദാശിവന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: