ചന്ദിരൂര്‍(ആലപ്പുഴ): ആധുനിക കേരള സമൂഹം അരാജകത്വത്തെ വികസനമെന്ന് തെറ്റിദ്ധരിക്കുന്നതിന്റെ ഭാഗമാണ് കേരളത്തില്‍ നടക്കുന്ന പുതിയ സമരാഭാസങ്ങളെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി.
പതിനഞ്ചാമത് ശാന്തിഗിരി തീര്ത്ഥയാത്രയോടനുബന്ധിച്ചുള്ള സമ്മേളനം ചന്ദിരൂര്‍ ശാന്തിഗിരി ആശ്രമത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. സമൂഹത്തിന് ശരിയായ ദിശാബോധം കൈവരുത്തുവാനാണ് നമ്മള് ശ്രമിക്കേണ്ടത്. മനുഷ്യമനസുകളുടെ ദൗര്‍ബല്യങ്ങളെ വിദഗ്ധമായി മുതലെടുക്കുന്ന പാശാചാത്യ കച്ചവട താത്പര്യങ്ങളാണ് സമകാലീന സാംസ്കാരിക അപചയങ്ങള്‍ക്ക് പിന്നില്‍.
ഭൗതികവും സാമൂഹികവും സാംസ്കാരികവുമായി ഒരു സമൂഹം ഉന്നതിയിലെത്തുമ്പോഴാണ് യഥാര്‍ത്ഥ വികസനം സാദ്ധ്യമാകുന്നത്. സംഘര്‍ഷഭരിതമായ വര്‍ത്തമാന കാല പരിതസ്ഥിതികളുടെ മുറിവുണക്കുവാന്‍ ഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് കഴിയുമെന്നും സ്വാമി പറഞ്ഞു. അഡ്വ. എ.എം ആരിഫ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്, ടി.ജെ. ആഞ്ചലോസ്, സി.കെ. ഷാജിമോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശാന്തിഗിരി ആശ്രമം അഡൈ്വസറി കമ്മറ്റി ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍ അബുബക്കര്‍. എ. സ്വാഗതവും ആലപ്പുഴ ജില്ലാ ഓഫീസ് മാനേജര്‍ സി.എന്‍. സുരേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: