തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാവും സാഹിത്യകാരനുമായിരുന്ന യശ്ശഃശരീരനായ പ്രൊഫ. കോഴിശ്ശേരി ബലരാമന്റെ സ്മരണക്കായി കോഴിശ്ശേരി ബലരാമന് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സാഹിത്യ പുരസ്കാരത്തിന് കവി ചെമ്മനം ചെമ്മനം ചാക്കോയും യുവപ്രതിഭാ പുരസ്കാരത്തിന് രാമപുരം ചന്ദ്രബാബുവും അര്‍ഹരായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സാഹിത്യമേഖലയിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് ചെമ്മനം ചാക്കോയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. കാലംസാക്ഷിയെന്ന ചെറുകഥാ സമാഹാരമാണ് ചന്ദ്രബാബുവിന് പുരസ്കാരം നേടിക്കൊടുത്തത്. 15000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമാണ് സാഹിത്യ പുരസ്കാരം. യുവപ്രതിഭാ പുരസ്കാര ജേതാവിന് ശില്പവും പ്രശസ്തി പത്രവും നല്‍കും.
ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ ചെയര്‍മാനും, കേരള സര്‍വകലാശാല മലയാളം വിഭാഗം മേധാവി ഡോ. ജി പത്മറാവു, എം എസ് എം കോളജ് മലയാളം വിഭാഗം മേധാവി ഡോ. ജി പത്മകുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. കോഴിശ്ശേരി പ്രൊഫ. ബലരാമന്റെ ചരമദിനമായ 22ന് കായംകുളത്ത് നടക്കുന്ന നടക്കുന്ന കോഴിശ്ശേരി അനുസ്മരണ ചടങ്ങില്‍ പുരസ്കാരം വിതരണം ചെയ്യുമെന്ന് കോഴിശ്ശേരി ഫൗണ്ടേഷന് സെക്രട്ടറി കുമ്പളത്ത് മധുകുമാര്‍, ഡോ. കെ ബി.പ്രമോദ്കുമാര്‍ പത്രസമ്മേളത്തില്‍ പങ്കടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: