തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കായി ഹിന്ദുക്കള്‍ മുന്നിട്ടിറങ്ങണമെന്ന് നടന് സുരേഷ് ഗോപി. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ ആയിരുന്നു സുരേഷ് ഗോപി തന്റെ നിലപാട് വ്യക്തമാക്കിയത്.
ഹിന്ദുസമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാല്‍ പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം വരെ നേടികൊടുക്കാന്‍ കഴിയുമെന്നും ഹിന്ദുമത നേതാക്കളും മറ്റു നേതാക്കളുമായി ചര്‍ച്ച നടത്തി ജന പിന്തുണയോടെ പദ്ധതി നടപ്പിലാക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
കോര്പ്പറേഷന് മേയര്‍ കെ ചന്ദ്രിക, സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: