തൃശൂര്‍: മാവോയിസ്റ്റ് വേട്ടയ്ക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് രംഗത്ത്. മാവോയിസ്റ്റുകള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ജോര്‍ജ് ആവശ്യപ്പെട്ടു.
ആശയപരമായാണ് മാവോയിസ്റ്റുകളെ നേരിടേണ്ടത് അല്ലാതെ തോക്കിന് കുഴലിലൂടെയല്ലെന്നും ചീഫ് വിപ്പ് വ്യക്തമാക്കി. തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് പിസി ജോര്‍ജിന്റെ പ്രസ്താവന.
പത്തോ ഇരുപതോ മാവോയിസ്റ്റുകളെ നേരിടാന്‍ കോടികള്‍ മുടക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ആദിവാസികള്‍ക്ക് അനുകൂലവും ബ്ളേഡ് മാഫിയകളോട് പ്രതികൂലവുമായ മനോഭാവമാണ് മാവോയിസ്റ്റുകളുടേതെന്നും അദ്ദേഹം പറഞ്ഞു.
കേരളം മാറിമാറി ഭരിച്ച മുന്നണികള്‍ കാരണമാണ് ആദിവാസികള്‍ മാവോയിസ്റ്റുകളുടെ ആശയ പ്രചരണത്തില്‍ ആകൃഷ്ടരായതെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: