കൊച്ചി: ബൈക്കപകടത്തില്‍ മരിച്ച വരാപ്പുഴ ചിറയ്ക്കകം ഓളിപ്പറമ്പില്‍ ബിനോയിയുടെ കൈകള്‍ ഇനി തൊടുപുഴ സ്വദേശി മനുവിന് താങ്ങാകും. ഇന്നലെയാണ് അമൃത ആശുപത്രിയില്‍ ഭാരതത്തിലെതന്നെ ആദ്യ കൈമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്. മനുവിന്റെ രണ്ട് കൈപ്പത്തികള്‍ ഒരുവര്‍ഷം മുമ്പാണ് ട്രെയിനില്‍നിന്ന് വീണ് നഷ്ടപ്പെട്ടത്.
ദേശീയപാത 17 ല്‍ കൂനമ്മാവ് മേസ്തരിപ്പടിക്ക് സമീപം ഉണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് അമൃതയില്‍ ചികിത്സയിലായിരുന്ന ബിനോയ് തിങ്കളാഴ്ചയാണ് മരിച്ചത്. ബിനോയിയുടെ കൈകള്‍ക്കു പുറമേ വൃക്ക, കരള്‍, കണ്ണുകള്‍ എന്നിവയും ദാനം ചെയ്യുകയുണ്ടായി.
അമൃതയിലെ ഡോക്ടര്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ് മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ നടന്നത്. അവയവദാന മേഖലയില്‍ കൈകള്‍ ദാനംചെയ്യുന്നത് ആദ്യമാണ്. ഒരേ രക്തഗ്രൂപ്പില്‍പ്പെട്ട കൈകള്‍തന്നെ വേണം വെച്ചുപിടിപ്പിക്കാന്‍. കൈകള്‍ വെച്ചുപിടിപ്പിച്ച് ഒരുവര്‍ഷം കഴിയുമ്പോഴേക്കും എല്ലാ രക്തധമനികളും പ്രവര്‍ത്തിച്ചുതുടങ്ങുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: