ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്ത് അനുവദിച്ച എയിംസിന് സ്ഥലം കണ്ടെത്താത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി വിവാദമാകുന്നു. എയിംസ് സെന്റര്‍ അനുവദിച്ചെങ്കിലും നിരവധി തവണ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ കേരളം ഇതു വരെ തയ്യാറായിട്ടില്ല. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് എത്തുമ്പോഴെങ്കിലും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
പാലക്കാട്ട് ഐഐടി , കൊച്ചിയില്‍ ക്യാന്‍സര്‍ ഗവേഷണ കേന്ദ്രം, ഫിഷറീസ് സര്‍വകലാശാലയ്ക്ക് 100 കോടി, ഫാക്ട് പുനരുദ്ധാരണ പദ്ധതിക്ക് അനുമതി, ന്യൂസ്പ്രിന്റ് ഫാക്ടറി വികസനത്തിന് 300 കോടി, ശബരിമല ദേശീയ തീര്‍ത്ഥയാത്രാ കേന്ദ്രത്തിന് 100 കോടി എന്നീ ആവശ്യങ്ങള്‍ കേന്ദ്രബജറ്റില്‍ ഉള്‍പ്പെടുത്താന്‍ കേരളം നല്കി.
കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങളിലെ കണ്ടൈനര്‍ ചരക്കു നീക്കം കൂടുതല്‍ ശക്തമാക്കാന്‍ രണ്ടിടത്തും ഇഡിഐ സംവിധാനം ലഭ്യമാക്കണമാണ് സംസ്ഥാനം അരുണ്‍ ജെയ്റ്റ്ലിക്കു നല്കിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
1104 മരുന്നുകളുടെ വില നിജപ്പെടുത്തിയ കേന്ദ്ര നടപടിയെ സംസ്ഥാന സര്‍ക്കാര്‍ പ്രശംസിച്ചു. എന്നാല്‍ പ്രമേഹം, ഹൃദ്രോഗം, ക്യാന്‍സര്‍ തുടങ്ങിയവയ്ക്കുള്ള പ്രതിരോധ മരുന്നിനു തോന്നിയ വില ഇടാക്കുന്ന നടപടിക്ക് അറുതിവരുത്തണമെന്ന് കേരളം ആവശ്യപ്പെടുന്നു.
മുന്‍ കേന്ദ്ര സര്‍ക്കാരുകള്‍ അവഗണിച്ച ആവശ്യങ്ങള്തന്നെയാണ് മോദി സര്‍ക്കാരിനു മുന്നിലും റെയില്‍വേ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിട്ടുള്ളത്.
പാലക്കാട്ടെ റെയില്‍കോച്ച് ഫാക്ടറിയാണ് അതില്‍ മുഖ്യം. ഒമ്പതു റൂട്ടുകളിലെ പാതയിരട്ടിപ്പിക്കലിന് 550 കോടി രൂപ നീക്കിവെക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഭൂമിയേറ്റെടുക്കാനാവശ്യമായ യാതൊന്നും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കാതെ റെയില്‍വേ ഈ ആവശ്യം പരിഗണിക്കില്ലെന്നുറപ്പ്.
ചേര്‍ത്തലയിലെ വാഗണ്‍ നിര്‍മ്മാണ ഫാക്ടറിയും 2007-ല്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശചെയ്ത, സേലം റെയില്സോണിനു പകരം തിരുവനന്തപുരം, പാലക്കാട്, കൊങ്കണ്‍ റെയില്‍ ഡിവിഷനുകള്‍ ചേര്‍ത്ത് പെനിന്‍സുലാര്‍ റെയില്‍വേ സോണ്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെടുന്നു. ഇത്തരം ആവശ്യങ്ങളെല്ലാം മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തു തന്നെ റെയില്‍വേ കയ്യൊഴിഞ്ഞ പദ്ധതികളാണ്.
അങ്കമാലി-ശബരി പാത, നിലമ്പൂര്‍-നഞ്ചങ്കോട് പാത എന്ന് പുതിയ പാതകള്‍ക്കുള്ള പഴയ ആവശ്യങ്ങളും സംസ്ഥാനം ആവര്‍ത്തിക്കുന്നുണ്ട്. ദിവസവും തിരുവനന്തപുരത്തുനിന്ന് ദല്‍ഹിക്ക് രാജധാനി എക്സ്പ്രസ് ട്രെയിന്‍ ഓടിക്കണമെന്നും ആവശ്യമുണ്ട്.
പ്രധാനമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ റോഡ് റബറൈസേഷന് പ്രക്രിയ ഊര്‍ജ്ജിതമാക്കണമെന്ന് ആവശ്യപ്പെടുന്ന കേരളം റോഡ് റബറൈസ് ചെയ്യുന്ന പ്രവര്‍ത്തനത്തോട് പുറം തിരിഞ്ഞു നില്‍ക്കുകയാണ്.
കേരളത്തിലെ റോഡുകളില്‍ റബറൈസേഷന് പ്രവര്‍ത്തനങ്ങള്‍ നടത്താതെയാണ് ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. റബര്‍ ഉല്‍പ്പന്ന കയറ്റുമതിക്കാരുടെ ഒബഌഗേഷന് സമയം മൂന്നുവര്‍ഷം എന്നത് ആറുമാസമായി ചുരുക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പരാമര്‍ശിക്കാതിരിക്കാനും കേരളം ശ്രദ്ധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: