കോട്ടയം: കഥകള്‍ മെനഞ്ഞും അയ്യപ്പ ചരിതം വളച്ചൊടിച്ചും പള്ളിയിലേക്ക് ശബരിമല തീര്‍ത്ഥാടകരെ എത്തിക്കാന്‍ ആസൂത്രിത ശ്രമം. അര്‍ത്തുങ്കല്‍ പള്ളിയിലേക്ക് ശബരിമല തീര്‍ത്ഥാടകരെ ആകര്‍ഷിക്കാനാണ് വ്യാജ ചരിത്രവും കല്പിത കഥകളും പ്രചരിപ്പിക്കുന്നത്. ഹൈന്ദവ സമൂഹം സഹസ്രാബ്ദങ്ങളായി ആരാധിക്കുന്ന ശബരിമല ധര്‍മ്മശാസ്താവിന്റെ ചരിത്രം കേവലം മൂന്നൂറോ നാനൂറോ വര്ഷങ്ങള്ക്കകത്തുള്ളതാണെന്ന് വരുത്തിത്തീര്‍ക്കാനും ഈ പ്രചാരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നു.
1584ല്‍ അര്‍ത്തുങ്കല്‍ പള്ളി വികാരിയായിരുന്ന ജെക്കോമോ ഫിനിഷ്യോ എന്ന വിദേശ മിഷണറിയുടെ ചങ്ങാത്തമാണ് അയ്യപ്പന് ചീരപ്പന്‍ചിറയിലെ കളരിഗുരുക്കളുടെ ശിഷ്യനാകാന്‍ നിമിത്തമായതെന്നാണ് ഇപ്പോള്‍ പള്ളി അധികൃതര്‍ അവകാശപ്പെടുന്നത്.
കളരിയിലെത്തിയ അയ്യപ്പനും വിദേശ മിഷണറിയുമായി ഉറ്റബന്ധം സ്ഥാപിച്ചെന്നും ഇതിലൂടെ പന്തളം രാജകുടുംബാംഗങ്ങളുമായി സൗഹൃദമുണ്ടാക്കുകയും പലപ്പോഴും ഇരുകൂട്ടരും അതിഥികളായി താമസിച്ചെന്നുമാണ് വിവരണം. വെളുത്തച്ചന് എന്നു നാട്ടുകാര്‍ വിളിച്ചിരുന്ന ഈ വിദേശ മിഷനറി മരിച്ച ശേഷം 1647 സെബസ്ത്യാനോസിന്റെ തിരുസ്വരൂപം അര്‍ത്തുങ്കല്‍ സ്ഥാപിച്ചപ്പോള്‍ ജനങ്ങള്‍ ഈ രൂപത്തെ വെളുത്തച്ചനെന്നു വിളിച്ചെന്നും ശബരിമല ശാസ്താവിനെ തൊഴുതിറങ്ങുന്ന ഭക്തര്‍ അര്‍ത്തുങ്കല്‍ വെളുത്തച്ചനെ കാണണമെന്ന് ആര്‍ക്കോ അരുളപ്പാടുണ്ടായെന്നുമാണ് പിന്നീടുള്ള വിവരണം.
അയ്യപ്പഭക്തരുടെ വ്രതം അവസാനിപ്പിക്കാന്‍ ശബരിമല ദര്‍ശനത്തിനുശേഷം ഇവിടെയെത്തി മാല ഊരുന്ന പതിവ് തുടരുന്നുവെന്നാണ് ഇപ്പോഴത്തെ പള്ളി അധികൃതര്‍ അവകാശപ്പെടുന്നത്. അയ്യപ്പന്റെ ആസ്ഥാനമായ ശബരിമല ഓരോ വര്‍ഷവും പ്രശസ്തിയിലേക്കുയര്‍ന്നപ്പോള്‍ അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ ദേവാലയം ബസലിക്ക പദവിയിലേക്കുയര്‍ത്തപ്പെട്ടത് ദൈവനിയോഗമാണെന്നും ഇവര്‍ പറയുന്നു.
അയ്യപ്പനും പന്തളരാജകുടുംബവുമായ ബന്ധപ്പെട്ട ഒരുചരിത്രത്തിലും കൃതികളിലും അര്‍ത്തുങ്കല്‍ പള്ളിയെന്നല്ല ഒരു ക്രിസ്ത്യന്‍ പള്ളിയെക്കുറിച്ചുമുള്ള ബന്ധം പറഞ്ഞിട്ടില്ലെന്നിരിക്കെ ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ മതസൗഹാര്ദ്ദത്തിനല്ല, മതസ്പര്ദ്ധയ്ക്കാണ് ഇടയാക്കുന്നത്. വിദേശ മിഷണറിയുടെ ചങ്ങാത്തത്തിലാണ് അയ്യപ്പന് കളരിഗുരുക്കളെ കണ്ടെത്തിയതെന്നു പറയുകയും മൂന്നാമതൊരാളുടെ രൂപം പ്രതിഷ്ഠിച്ചിടത്ത് അയ്യപ്പഭക്തരെത്തി വ്രതം അവസാനിപ്പിക്കണമെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നതിലെ യുക്തിയില്ലായ്മയും ചോദ്യം ചെയ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: