കൊച്ചി: ജനകീയ ആരോഗ്യപ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ വ്യക്തികള്‍ക്ക് വേണ്ടി നിലപാടുകള്‍ അട്ടിമറിക്കുകയാണെന്ന് ആരോപണം.
സംസ്ഥാനത്ത് അന്തരാഷ്ട്ര നിലവാരമുള്ള കാന്‍സര്‍ ചികിത്സ ഗവേഷണ പരിശീലന ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയുമെടുക്കാത്തത് ജനകീയ ആരോഗ്യ പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ജനവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായി ജസ്റ്റിസ് വി. ആര്. കൃഷ്ണയ്യര്‍ മൂവ്മെന്റ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇന്‍സ്റ്റിറ്റിയൂട്ട് പിപിപി മോഡലായി നടത്താന്‍ തയ്യാറാകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധത വ്യക്തമാക്കുന്നതാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വി. ആര്. കൃഷ്ണയ്യരെ സന്ദര്‍ശിച്ചപ്പോഴും, അതിന് ശേഷം കേന്ദ്രമന്ത്രിമാര്‍ സംസ്ഥാനം സന്ദര്‍ശിച്ചപ്പോഴും ആരോഗ്യരംഗത്ത് വികസനത്തിന് സഹായം നല്‍കാമെന്ന് വാഗ്ദനം ചെയ്യുകയും ഓള് ഇന്‍ഡ്യ ക്യാന്‍സര്‍ ഇന്സ്റ്റി റ്റിയൂട്ടിന്റെ ബ്രാഞ്ച് സ്ഥാപിക്കുന്നതിന് ഇരുനൂറ് ഏക്കര്‍ സ്ഥലം കണ്ടെത്തിയാല്‍ മതിയെന്നും നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ ഇതിനുവേണ്ടി ചെറുവിരല്‍ പോലും അനക്കാന്‍ തയ്യാറാകാത്ത സംസ്ഥാനസര്‍ക്കാരിനെതിരെ മാധ്യമങ്ങളും, ജനങ്ങളും രംഗത്ത് വരണമെന്ന് പ്രൊഫസര്‍ എം. കെ. സാനു, ഡോ. എന്‍. കെ. സനില്‍കുമാര്‍, സി. ജി. രാജഗോപാല്‍, പി, രാമചന്ദ്രന്, സിഐസിസി ജയചന്ദ്രന് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: