കോഴിക്കോട്: സ്വതന്ത്ര ഭാരതത്തില്‍ നടന്ന മതപരിവര്‍ത്തനത്തെക്കുറിച്ച് പഠിക്കാന്‍ ദേശീയ കമ്മീഷന് രൂപീകരിക്കണമെന്ന് വനവാസി കല്യാണാശ്രമം ദേശീയ ശ്രദ്ധാജാഗരണ്‍ പ്രമുഖ് രമേശ്ബാബു പി.പി. ആവശ്യപ്പെട്ടു.
നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും നടന്ന മതപരിവര്‍ത്തനശ്രമങ്ങള്‍ കേവലം മതപരമായ വിശ്വാസപരിവര്‍ത്തനം മാത്രമല്ല. വടക്കുകിഴക്കന്‍ മേഖലകളില്‍ ദേശവിരുദ്ധ പ്രവണതകള്‍ക്ക് തുടക്കമിടുകയാണ് ചെയ്തത്. പുനര്‍ മതപരിവര്‍ത്തനത്തെ എതിര്‍ത്ത് ബഹളം കൂട്ടുന്നവര്‍ മതപരിവര്‍ത്തനത്തെക്കുറിച്ച് നിശ്ശബ്ദരാവുകയാണ്.
നാഗാലാണ്ടിലെ മതപരിവര്‍ത്തനശ്രമങ്ങള്‍ക്കെതിരെ നിലകൊള്ളുകയും ഹരക്ക എന്ന അദ്ധ്യാത്മിക പ്രസ്ഥാനത്തിന്റെ സ്ഥാപകയുമായ റാണിഗായ്ദിന്ല്യൂവിന് ഭാരതരത്നം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് സമുച്ചയത്തില്‍ യോഗ്യമായ പ്രതിമ സ്ഥാപിക്കാനും ദീമാപൂര്‍ വിമാനത്താവളത്തിന് അവരുടെ പേര് നല്‍കാനും സര്‍ക്കാര്‍ തയാറാവണം. റാണിഗായ്ദിന്ല്യുവിന്റെ ജന്മശതാബ്ദി വര്‍ഷത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഞ്ച് സംഘങ്ങള്‍ സാംസ്കാരിക പരിപാടികളുമായി സഞ്ചരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വനവാസി വികാസ കേന്ദ്രം സംസ്ഥാന സംഘടനാകാര്യദര്‍ശി ടി.എസ്. നാരായണന്, സാംസ്കാരിക വിനിമയ സംഘാംഗമായ പൗത്ഗേഡി ജുലിയാംഗ്, മധുകര്‍ വിഗോറെ, ഡി.കെ. സുരേഷ് ചന്ദ്രന് പി.പി, ഗണേശന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: