ന്യൂദല്‍ഹി : കേരളത്തിന് പ്രത്യേക റെയില്‍വേ സോണ്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിച്ചു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും കേന്ദ്ര റെയില്‍ മന്ത്രിയെ സന്ദര്‍ശിച്ച് കേരളത്തിന്റെ വികസനകാര്യങ്ങളെക്കുറിച്ച് ചര്ച്ചനടത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, പാലക്കാട് കോച്ച് ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായും മഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: