കൊച്ചി: ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ കേശവേന്ദ്ര കുമാറിന്റെമേല് കെഎസ്യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള നടപടി തുടരുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒരു ധിക്കാരി ആയതു കൊണ്ടാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്.
ഉമ്മന്‍ചാണ്ടിക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമാണെന്നാണ് പിണറായി ആരോപിച്ചത്. മുഖ്യമന്ത്രി അധികാരം ദുരുപയോഗം ചെയ്യുകയാണ്. സര്‍ക്കാരിന്റെ അധികാരം തോന്നിയതുപോലെ പ്രവര്ത്തിക്കാനുള്ളതല്ലെന്നും പിണറായി പറഞ്ഞു.
കേസ് പിന്‍വലിക്കാനുള്ള നീക്കം തെറ്റായ സമീപനമാണെന്നും പിണറായി വിജയന് പറഞ്ഞു. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഉമ്മന്‍ചാണ്ടിയുടെ സ്വരം സോച്ഛാധിപതിയുടേതാണെന്നാണ് കോടിയേരി പറഞ്ഞത്. നിയമവാഴ്ചയെ കാറ്റില്‍ പറത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇടതുപക്ഷത്തെ വെല്ലുവിളിക്കുന്ന അസാധാരണ സ്ഥിതിവിശേഷമാണ് ഉമ്മന്‍ചാണ്ടി കാണിച്ചിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: