തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിനുമേല് കെ.എസ്.യു. പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാനുള്ള തീരുമാനം പുനപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
കേസ് പിന്‍വലിക്കാന്‍ എടുത്ത തീരുമാനം നല്ല ഉദ്ദേശ്യത്തോടെയായിരുന്നുവെന്നും അതില്‍ ബാഹ്യ സമ്മര്‍ദ്ദമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ ഭാവി കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ അത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. പ്രശ്നം വിവാദമായ സാഹചര്യത്തില്‍ കേസ് പിന്‍വലിക്കാന്‍ മടിയില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രധാന പ്രതികള്‍ക്കെതിരെയുള്ള കേസ് നില നിര്‍ത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കളുടെ അഭ്യര്‍ഥന മാനിച്ചാണ് കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇവരില്‍ ചിലര്‍ ആദ്യമായാണ് ഒരു കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടത് എന്ന സാഹചര്യംകൂടി കണക്കിലെടുത്തു. ഇത് വിവാദമായ സാഹചര്യത്തില്‍ കേസ് പിന്‍വലിക്കാനുള്ള തീരുമാനം വെണ്ടെന്നുവെക്കുകയാണെന്നും കേസ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: