ചെര്‍പ്പുളശ്ശേരി: വിവേകാനന്ദസ്വാമികളുടെ 152മത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ചെര്‍പ്പുളശ്ശേരി വിവേകാനന്ദവിദ്യാനികേതന്റെ ആഭിമുഖ്യത്തില്‍ ഘോഷയാത്രയും സേവാനിധി സമര്‍പ്പണവും നടന്നു. വിദ്യാലയത്തില്‍ നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ വിവേകാനന്ദവേഷധാരികള് , യോഗചാപ് വൃന്ദം എന്നിവ നിറം പകര്‍ന്നു. അദ്ധ്യാപികമാരായ യു.ദിവ്യ, സ്മിത, രാധിക,രമീള എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന്! വിദ്യാലയത്തില്‍ നടന്ന സേവാനിധിസമര്പ്പണത്തില് റിട്ട:വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സി.രാമകൃഷ്ണന് വിവേകാനന്ദസന്ദേശം പകര്‍ന്നു.
യോഗയും ആരോഗ്യവും എന്ന വിഷയത്തെ അധികരിച്ച് തയ്യാറാക്കിയ കയ്യെഴുത്തുമാസിക എം.എം.പത്മനാഭന് പ്രകാശനം ചെയ്തു. പ്രകാശ്കുറുമാപ്പള്ളി, ഹെഡമിസ്ട്രസ്സ് കെ.സുനിത, ടി.എം.വിനീത, സി.പി.മുരളീധരന് എന്നിവരും സംസാരിച്ചു.
പാലക്കാട്: കാലത്തിനുമുമ്പേനടന്ന് പുതിയ ലോകത്തോട് വിപ്ലൂവകരമായ ആഹ്വാനങ്ങള്‍ നടത്തിയ സന്ന്യാസിയാണ് സ്വാമി വിവേകാനന്ദനെന്ന് ബിനോയ് വിശ്വം പറഞ്ഞു. വിവേകാനന്ദ ദാര്ശനികസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ‘വന്ദേ വിവേകാനന്ദം2015’ ജയന്തി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പണമാണ് ഏറ്റവുംവലിയ മതവും ദൈവവുമെന്ന് പ്രചരിപ്പിക്കപ്പെടുന്ന കാലഘട്ടത്തില്‍ വിവേകാനന്ദനെ പുതുതലമുറ ഗൗരവമായി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വാമി വാണീശാനന്ദ പരിപാടിയില്‍ അധ്യക്ഷനായി.
സമൂഹത്തില്‍നിന്ന് ഉള്‍വലിഞ്ഞ് തന്റെ മുക്തിക്കുവേണ്ടി മാത്രം പരിശ്രമിക്കാതെ ലോകത്തെ ഉദ്ധരിക്കുന്നതിനായി ജീവിതം സമര്‍പ്പിച്ച യുഗപുരുഷനായ സ്വാമി വിവേകാനന്ദന് ഈശ്വരനെ കാണാന്‍ വഴികാട്ടിയ മഹാഗുരുവാണെന്ന് സ്വാമി വാണീശാനന്ദ പറഞ്ഞു. കോയമ്പത്തൂര്‍ അമൃത വിശ്വവിദ്യാപീഠത്തിലെ പ്രൊഫ. എം. പ്രമോദ്കുമാര്‍ ജയന്തിസന്ദേശം നല്കി. താരേക്കാട് ഫൈന്‍ ആര്‍ട്സ് സൊസൈററി ഹാളില്‍ നടന്ന പരിപാടിയില്‍ സമാജം പ്രസിഡന്റ് വിഷ്ണു തെക്കേടത്ത്, ബി. വിഷ്ണു എന്നിവര്‍ പ്രസംഗിച്ചു. ഭജനയോടെയാണ് ജയന്തിയാഘോഷം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: