ഗുരുവായൂര്‍: ഏകാദശി കാര്‍ണിവലിന് ദിവസം നീട്ടിക്കൊടുത്തതിന് പിന്നില്‍ അഴിമതി ആരോപിച്ച് ഗുരുവായൂര്‍ നഗരസഭ കൗണ്‍സിലില്‍ ബഹളം. ഏകാദശി കാര്‍ണിവലിന് ദിവസം നീട്ടിനല്‍കിയ നടപടിയാണ് അഴിമതി ആരോപണത്തിന് വഴിവെച്ചത്. അഞ്ച് ദിവസത്തേക്ക് 5.12 ലക്ഷം രൂപക്കാണ് കാര്‍ണിവല്‍ ഗ്രൗണ്ട് ലേലത്തിന് പോയത് എന്നതിനാല്‍ ഒരു ദിവസം നീട്ടി നല്കിയപ്പോള് ഒരു ലക്ഷം രൂപയോളം അധികം വാങ്ങേണ്ടിയിരുന്നുവെന്ന് കോണ്‍ഗ്രസ് കൗണ്‍ലിസര്‍മാര്‍ പറഞ്ഞു.
എന്നാല്‍ 12000 രൂപ മാത്രം വാങ്ങി ഒരു ദിവസം നീട്ടി നല്‍കിയതിന് പിന്നില്‍ അഴിമതിയാണെന്നും ആരോപിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറിരട്ടി ലാഭമാണ് കാര്‍ണിവലില്‍ നിന്ന് ലഭിച്ചതെന്നായിരുന്നു ഭരണപക്ഷത്തിന്റെ വാദം. മുന്‍ വര്‍ഷം 87500 രൂപയായിരുന്നു കാര്‍ണിവലില്‍ നിന്നുള്ള വരുമാനം.
എന്നാല്‍ 2014 ല്‍ 5.12 ലക്ഷം ആയി വര്‍ധിച്ചു. കാര്‍ണിവല്‍ നടത്തിയവര്‍ തങ്ങള്‍ക്ക് നഷ്ടം സംഭവിച്ചുവെന്നും മൂന്ന് ദിവസം കൂടി നീട്ടി നല്‍കണമെന്നും അപേക്ഷിച്ചിരുന്നു. ഈ ആവശ്യം നിരസിച്ച് ഒരു ദിവസം വൈകീട്ടുള്ള സമയം കൂടി പ്രദര്‍ശനം നടത്താന്‍ അനുവദിക്കുയാണ് ഉണ്ടായതെന്ന് ഭരണപക്ഷം പറഞ്ഞു.
എന്നാല്‍ ഈ വാദം പ്രതിപക്ഷം അംഗീകരിച്ചില്ല. കോണ്‍ഗ്രസിലെ കെ.പി.റഷീദ്, ഒ.കെ.ആര്.മണികണ്ഠന്, കെ.പി.ഉദയന്‍, സി.എം.പിയിലെ ആര്.വി.മജീദ് എന്നിവര്‍ നഗരസഭക്ക് നഷ്ടമുണ്ടാക്കി് ദിവസം നീട്ടിനല്‍കിയതിനെതിരെ രംഗത്തു വന്നു. മുന്‍ ചെയര്മാന് ടി.ടി.ശിവദാസന്‍, ആര്.വി.ഷെരീഫ്, കെ.എ.ജേക്കബ്, കെ.പി.വിനോദ് എന്നിവര്‍ ദിവസം നീട്ടിനല്‍കിയ നടപടിയെ അനുകൂലിച്ച് രംഗത്തെത്തി.
ഒടുവില്‍ ദിവസം നീട്ടിനല്‍കിയ നടപടി വോട്ടിനിട്ടാണ് പാസാക്കിയത്. കോണ്‍ഗ്രസ് അംഗങ്ങളും സിഎംപി അംഗവും ബിജെപി അംഗവും എതിര്‍ത്ത് വോട്ട് ചെയ്തു. ചെയര്മാന് പി.എസ്.ജയന് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ മഹിമ രാജേഷ്, സന്തോഷ് തറയില്‍, പത്മിനി ഗംഗാധരന്, ജലീല്‍ പൂക്കോട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: