തിരുവനന്തപുരം: കേരളത്തെ സാങ്കേതിക സംരംഭങ്ങളുടെ ഹബ്ബാക്കി മാറ്റുന്നതിന് വിവിധ സാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രവാസി ടെക്നോളജിസ്റ്റുകളുടെ സേവനം സംസ്ഥാനത്തിനകത്ത് എത്തിക്കുമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്മാന് ഐസക് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇതിനായി വിപുലമായ പദ്ധതികള്‍ തയ്യാറാക്കും. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രര്‍ത്തിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ കേരള സെന്ററാണ് പദ്ധതിക്ക് രൂപം നല്‍കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ രണ്ടു ദിവസമായി നടക്കുന്ന ടെക്നോളജി സമ്മിറ്റിന് ഇന്നലെ തുടക്കമായി. കേരളത്തിന് ഏതുതരത്തിലുള്ള ടെക്നോളജിയാണ് ആവശ്യമെന്ന് കണ്ടെത്തുകയാണ് സമ്മിറ്റിന്റെ ലക്ഷ്യം.
മാലിന്യസംസ്കരണമടക്കമുള്ള വിഷയങ്ങളില്‍ പുതിയ സാങ്കേതിക വിദ്യകള്‍ അവലംബിക്കാന്‍ തയാറാണെന്നും ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ മധുനായര്‍, ഐസക് ജോണ്‍, ഇ.എം. സ്റ്റീഫന്‍ തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: