തിരുവനന്തപുരം: പ്രമുഖ സിനിമാ നടന് കൊല്ലം തുളസി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡി ഷാള്‍ അണിയിച്ച് തുളസിയെ സ്വീകരിച്ചു.
കൊല്ലം തുളസിക്കുപുറമെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയംഗം എം. സജിത്, യൂണിവേഴ്സിറ്റി കോളേജ് മുന്‍ പ്രിന്‍സിപ്പലും ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. ബി. ജയചന്ദ്രന്, കേരള സര്‍വ്വകലാശാല പിവിസിയും സിപിഎം അനുഭാവിയുമായ പ്രൊഫ. എസ്.കെ. രാജഗോപാല്‍, സിപിഐ മണ്ഡലം സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായ മഹേന്ദ്രന്, കോണ്‍ഗ്രസ് നേതാവ് കാട്ടായിക്കോണം ബിനു, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് കാട്ടായിക്കോണം സുരേഷ്, കോണ്‍ഗ്രസ് നേമം ബ്ലോക്ക് സെക്രട്ടറി രാജേഷ്, കാട്ടായിക്കോണം സമരസമിതി നേതാവ് ശാസ്തവട്ടം സുരേഷ് എന്നിവരും ബിജെപി അംഗത്വം സ്വീകരിച്ചു.
വിദൂരമല്ലാതെ കേരളത്തിലും കാവി പതാക പാറുമെന്ന് രാജീവ് പ്രതാപ് റൂഡി പറഞ്ഞു. കേരളം ഉള്‍പ്പെടെ എല്ലായിടത്തും ബിജെപിയില്‍ ചേരാന്‍ നാനാതുറകളിലുള്ളവര്‍ തയ്യാറാകുന്നു. കേരളത്തിലും പാര്‍ട്ടി മുന്നോട്ടാണ്. അംഗത്വത്തിന്റെ കാര്യത്തില്‍ സര്‍വ്വകാല റിക്കോര്‍ഡാണ് ഇത്തവണ.
തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി വിജയമാണ്. ന്യൂദല്‍ഹിയിലും ജയിക്കും. ബീഹാറിലും ബിജെപി ഒറ്റയ്ക്ക് ഭരണത്തിലെത്തുമെന്നത് ഉറപ്പാണ്. കേരളത്തിലും തമിഴ്നാട്ടിലും ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ അമിത്ഷായുടെ സംഘടനാ മികവിന് കഴിയും. രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം എം.എസ്. കുമാര്‍, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: