നെടുമ്പാശേരി: സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് തമിഴ്നാട് സ്വദേശികളായ സ്ത്രീകളെ കസ്റ്റംസ് പിടികൂടി.
തിങ്കളാഴ്ച പുലര്‍ച്ചെ 4.30നു ക്വാലാലംപൂരില്‍ നിന്നും കൊച്ചിയിലെത്തിയ മല്ലിന്റോ വിമാനത്തിലെ യാത്രക്കാരായ മൂന്നു തമിഴ്നാട് സ്ത്രീകളെയാണു 1644 ഗ്രാം സ്വര്‍ണവുമായി കസ്റ്റംസ് പിടികൂടിയത്. സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം 26 ലക്ഷം രൂപ വിലവരുന്ന ഒരു കിലോ സ്വര്‍ണവുമായി രണ്ട് സ്ത്രീകളെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയിരുന്നു. ക്വാലാലംപൂരില്‍ നിന്നുള്ള വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലെത്തിയത്. മലദ്വാരത്തിലാണു സ്വര്‍ണം കടത്തിയത്. 250 ഗ്രാം തൂക്കമുള്ള രണ്ട് സ്വര്‍ണ ബിസ്ക്കറ്റ് വീതം ഇവരില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: