ന്യൂദല്‍ഹി: സുനന്ദ പുഷ്ക്കറിന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ദല്‍ഹി പോലീസ്.
ആന്തരാവയവങ്ങളുടെ സാമ്പിളുകള്‍ വിദേശത്തേക്ക് അയച്ചിട്ടില്ലെന്ന് പോലീസ് കമ്മീഷണര്‍ ബി.എസ്. ബസി പറഞ്ഞു. കേസ് സംബന്ധിച്ച് ശശി തരൂറിന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ മറുപടി നല്‍കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ഐപിഎല്‍ വാതു വയ്പുമായി മരണത്തിനു ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്നും ബസി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് എത്ര പേരെ ചോദ്യം ചെയ്തെന്നു വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല. കേസന്വേഷണിന്റെ പുരോഗതി സംബന്ധിച്ച കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്നും കമ്മീഷണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: