തിരുവനന്തപുരം: കേരളത്തില്‍ 50 ഏക്കര്‍ സ്ഥലം നല്കിയാല് ആയുഷ് വകുപ്പിന്റെ കീഴില്‍ ആയുര്‍വേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി ശ്രീപദ് യശോനായിക്് പറഞ്ഞു. ഇതിനായി കോന്നിയ്ക്കടുത്ത് സ്ഥലം ലഭ്യമാക്കാമെന്ന് ഉറപ്പു ലഭിച്ചു.
രാജീവ്ഗാന്ധി ജൈവസാങ്കേതിക കേന്ദ്രത്തില്‍ ആയുര്‍വേദത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള കണ്ടെത്തലുകള്‍ക്കായി മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. രാജീവ്ഗാന്ധി ജൈവസാങ്കേതിക കേന്ദ്രത്തില്‍ ഇന്നലെ നടന്ന ചടങ്ങിലാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. ആയൂര്‍വേദ ക്ലിനിക്കല്‍ റിസര്‍ച്ച് സെന്റര്‍ കോന്നിയിലും ഹൈ ആള്റ്റിറ്റിയുട്ട് റിസര്‍ച്ച് സെന്റര്‍ മൂന്നാറിലുമാണ് സ്ഥാപിക്കുക.
കോന്നിയിലെ റിസര്‍ച്ച് സെന്ററിന് കേന്ദ്രമന്ത്രി എല്ലാവിധ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തപ്പോള്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചിരുന്ന സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ പദ്ധതിക്കാവശ്യമായ 50 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കുമെന്ന് ഉറപ്പു നല്കി.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ആയുഷ് വകുപ്പുമായി സഹകരിച്ചാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുക. രാജീവ് ഗാന്ധി സെന്റര്‍ ആയുര്‍വേദ ശാസ്ത്രത്തിന് പ്രചോദനമാകുന്ന സെന്ററായി മാറും. ഇതോടെ ആയുര്‍വേദത്തില്‍ ആഴത്തിലുള്ള ഗവേഷണത്തിനായി ഈ സ്ഥാപനം പ്രവര്‍ത്തിക്കും. ഇത്തരം ഗവേഷണ കേന്ദ്രങ്ങള്‍ മറ്റ് ജില്ലകളിലും സ്ഥാപിക്കും.
ആയുര്‍വേദത്തിന്റെ വേരുകള്‍ കേരളത്തിലാണ്. 5000 വര്‍ഷത്തിലധികം പഴക്കമുള്ള ആയുര്‍വേദ ചികിത്സാരീതി കൂടുതല്‍ ജനങ്ങളിലെത്തിക്കാന്‍ ഈ വകുപ്പിന്റെ പ്രവര്‍ത്തനത്തിലൂടെ സാധിക്കും. ഇതിനായി ഔഷധ സസ്യകൃഷി പ്രോത്സാഹിപ്പിക്കണം. ഭാരതത്തിലും വിദേശത്തും ആയുര്‍വേദത്തെ പരിചയപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥ മാറ്റി മറിക്കാന്‍ ആയുര്‍വേദത്തിനാകുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ലോകനിലവാരത്തില്‍ ഏപ്രിലില്‍ നടത്താനുദ്ദേശിക്കുന്ന ആയുര്‍വേദ എക്സ്പോയിലൂടെ വിദേശികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനാകുമെന്ന് മന്ത്രി ഉറപ്പുനല്‍കി.
ജനങ്ങളുടെ ഇടയില്‍ ആയുര്വേദചികിത്സാരീതിയും അതിന്റെ നേട്ടങ്ങളും കൂടുതല്‍ ആഴത്തില്‍ എത്തിക്കുന്നതിന് ഈ സ്ഥാപനം മുന്‍കൈയെടുക്കും. ഏപ്രിലില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ആയുര്‍വേദ എക്സ്പോ നടത്തും. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചുകഴിഞ്ഞു.
അന്താരാഷ്ട്ര നിലവാരമുള്ള ഒരു മേളയായിരിക്കും ഇത്. ദല്‍ഹിയില്‍ ഇത്തരം ഒരു ഫെസ്റ്റ് നടത്തിയിരുന്നു. ആയുര്‍വേദ ചികിത്സാരീതിയ്ക്കൊപ്പം പുതിയ ഗവേഷണ പഠനങ്ങളും ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് വിജ്ഞാനഭാരതി സെക്രട്ടറി എ.വി.ജയകുമാര്‍ പറഞ്ഞു.
വിജ്ഞാനഭാരതിയുടേയും ആര്‍ജിസിബിയുടേയും സഹകരണത്തോടെ ലോക ആയുര്‍വേദ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ദേശീയ ആരോഗ്യ എക്സ്പോ ഏപ്രില്‍ 23 മുതല്‍ 26 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടക്കും.
ഇന്ത്യയുടെ പാരമ്പര്യ ചികിത്സാരീതികളെ ലോകത്തിനു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഡോക്ടര്‍മാര്‍, ഗവേഷണ സ്ഥാപനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, ആയുര്‍വേദ ഉത്പന്ന നിര്‍മ്മാതാക്കള്‍, എന്നിവര്‍ക്കൊപ്പം പൊതുജനങ്ങളെയും സഹകരിപ്പിച്ച് സംഘടിപ്പിക്കുന്ന ഒരുമാസത്തെ ആയുര്‍വേദ ഫെസ്റ്റിനു ശേഷമാണ് ആയുര്‍വേദ എക്സ്പോ നടക്കുക. നാന്നൂറില്‍ പരം സ്റ്റാളുകളുള്ള എക്സ്പോയില്‍ സെമിനാറുകള്‍, സൗജന്യ ആയുഷ് ക്ലിനിക്കുകള്‍, ആയുര്‍വേദ ഫുഡ് ഫെസ്റ്റ്, പാചക ക്ലാസുകള്‍ എന്നിവയും സംഘടിപ്പിക്കും. ആയുര്‍വേദത്തിന്റെ സാധ്യതകളെ അന്വേഷിച്ചു കെണ്ടെത്തുന്നതിനുള്ള ശ്രമമാണ് ഗവേഷണകേന്ദ്രത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ എം. രാധാകൃഷ്ണ പിള്ള പറഞ്ഞു.
ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്ന സസ്യഘടകങ്ങള്‍, അവ ഉപയോഗപ്രദമാകുന്ന വഴികള്‍ തുടങ്ങിയവ കണ്ടെത്തി പുതിയ ചികിത്സാരീതികള്ക്കായി ഉപയോഗിക്കുകയും പുതിയ ഗവേഷണ തലങ്ങള്‍ കണ്ടെത്തുകയുമാണ് മികവിന്റെ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്.
ആയുര്‍വേദ ഔഷധക്കൂട്ടുകളില്‍ ഉപയോഗിക്കുന്ന സസ്യങ്ങള്‍, ഉത്പന്നങ്ങള്‍, ഔഷധ സമവാക്യങ്ങള്‍ എന്നിവയെക്കുറിച്ച് സൂക്ഷ്മതല പഠനം നടത്തുന്നതിനും ഔഷധങ്ങളുടെ മാനദണ്ഡംനിശ്ചയിക്കുന്നതിനും പരമ്പരാഗത ആയുര്‍വേദ ഔഷധങ്ങള്‍ക്ക് ആഗോളതലത്തില്‍ അംഗീകാരം നേടിക്കൊടുക്കുന്നതിനും ഊന്നല്‍ നല്കുന്ന സ്ഥാപനമായിരിക്കും ഇത്.
ആരോഗ്യ 2015 ന്റെ ബ്രോഷര്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. എം. രാധാകൃഷ്ണ പിള്ള, എച്ച്എല്‍എല്‍ എംഡി ഡോ. എം. അയ്യപ്പന്, പങ്കജ കസ്തൂരി മാനേജിംഗ് ഡയറക്ടര്‍ ഡോ. ജെ. ഹരീന്ദ്രന്‍ നായര്‍, ധാത്രി ആയുര്‍വ്വേദ എംഡി. ഡോ. എസ്. സജി കുമാര്‍, ആയുര്‍വേദ വേള്‍ഡ് ഫൗണ്ടേഷന് ഡയറക്ടര്‍ ഡോ. അനിതാ ജേക്കബ്, വിജ്ഞാനഭാരതി ട്രസ്റ്റ് അംഗം ഡോ. എസ്. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: