ആലപ്പുഴ: ഈമാസം 22 മുതല്‍ 26 വരെ ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന ഹ്രസ്വചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്ക് ചലച്ചിത്രങ്ങള്‍ ക്ഷണിച്ചു. ദേശീയ തലത്തില്‍ ശ്രദ്ധേയരായ വ്യക്തികളായിരിക്കും ജൂറി അംഗങ്ങള്‍. ഒന്നാമതെത്തുന്ന ഹ്രസ്വചിത്രത്തിന് 15,000/ രൂപ ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും ലഭിക്കും. മികച്ച സംവിധായകന്, തിരക്കഥാകൃത്ത്, മികച്ച രണ്ടാമത്തെ സിനിമ എന്നിവയ്ക്കും ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ലഭിക്കും.
മത്സരത്തിനെത്തുന്ന ചലച്ചിത്രങ്ങളില്‍നിന്നും പ്രദര്‍ശന യോഗ്യമായവ തെരഞ്ഞെടുത്ത് പത്തോളം കേന്ദ്രങ്ങളില്‍ പ്രാഥമിക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും. അവയില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 40 ചലച്ചിത്രങ്ങള്‍ ഫെസ്റ്റിവലിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെടും. നോമിനേറ്റ് ചെയ്യപ്പെടുന്ന എല്ലാ ചലച്ചിത്രങ്ങള്‍ക്കും മൊമെന്റോ സമ്മാനിക്കും.
ചലച്ചിത്രങ്ങള്‍ 20 മിനിട്ടില്‍ അധികം ദൈര്ഘ്യമുള്ളതാകരുത്. ചലച്ചിത്രമടങ്ങിയ രണ്ടു ഡിവിഡിയോടൊപ്പം ചലച്ചിത്രത്തെ സംബന്ധിച്ച് 100 വാക്കില്‍ കവിയാത്ത സംക്ഷിപ്ത വിവരണം, ഒരു സ്റ്റില്‍ ഫോട്ടോ, സംവിധായകന്, തിരക്കഥാകൃത്ത് എന്നിവരുടെ ഫോട്ടോ, പൂര്‍ണവിലാസം, ഫോണ്‍നമ്പര്‍, ഇമെയില്‍ ഐഡി എന്നിവയും എന്‍ട്രി ഫീസ് അടച്ചതിന്റെ വിവരവും ഉള്‍പ്പെടുത്തിയിരിക്കണം. മുമ്പ് ഏതെങ്കിലും മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയോ പുരസ്കാരങ്ങള്‍ ലഭിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം രേഖപ്പെടുത്താവുന്നതാണ്.
200 രൂപയാണ് എന്‍ട്രി ഫീസ്. എന്‍ട്രി ഫീസ് ആലപ്പുഴയില്‍ മാറാവുന്ന രീതിയില്‍ ഡിഡിയായി ഉള്ളടക്കം ചെയ്യുകയോ കണ്‍വീനറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ ചെയ്യണം. എന്‍ട്രികള്‍ അയക്കേണ്ട വിലാസം: കണ്‍വീനര്‍, സംസ്ഥാന ഹ്രസ്വചലച്ചിത്രമേള, പരിഷത്ത് ഭവന്, ആലപ്പുഴ 688001. ഫോണ്‍: 0477 2261363. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9961261364, 9400203766. ഇ-മെയില്‍: [email protected].
പ്രതികരിക്കാൻ ഇവിടെ എഴുതുക: