കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ സ്ഫോടനം. ഡംഡം റെയില്‍വേ സ്റ്റേഷനിലാണു സ്ഫോടനമുണ്ടായത്. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണ്. റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ട്രാക്കിനോടു ചേര്‍ന്നാണ് സ്ഫോടനം നടന്നത്.
ബോംബ് ഘടിപ്പിച്ച ടിഫിന്‍ ബോക്സ് കണ്ടെടുത്തു. സ്ഫോടനത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലും രാജ്യത്തെ പ്രമുഖ നഗരങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചു. രാജ്യത്തെ നഗരങ്ങളില്‍ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: