മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് റബര്‍ ബോര്‍ഡ് ഓഫീസ് പാലക്കാട്ടേക്ക് മാറ്റാന്‍ നീക്കം. റബര്‍ കൃഷിയേറെയുളള കാര്‍ഷിക കുടിയേറ്റ മലയോര മേഖലയായ മണ്ണാര്‍ക്കാട്ടെ നീണ്ട നാളത്തെ റബര്‍ കര്‍ഷകരുടെ ആവശ്യത്തെ തുടര്‍ന്നാണ് രണ്ടുപതിറ്റാണ്ടുമുമ്പ് മണ്ണാര്‍ക്കാട് റീജണല്‍ റബര്‍ ബോര്‍ഡ് ഓഫീസ് ആരംഭിച്ചത്.
റബര്‍ ബോര്‍ഡിന്റെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് മണ്ണാര്‍ക്കാട് മേഖലകൂടി പാലക്കാട് റീജണല്‍ ഓഫീസിന്റെ കീഴിലാക്കാനും മണ്ണാര്‍ക്കാട് റീജണല്‍ ഓഫീസ് നിര്‍ത്തലാക്കാനുമുളള നീക്കം നടക്കുന്നതായി സൂചനയുളളത്. മേഖലയിലെ 200000ത്തിലധികം വരുന്ന റബര്‍ കര്‍ഷകര്‍ക്കും 57 റബര്‍ ഉത്പാദക സഹകരണ സംഘങ്ങള്‍ക്കും കൂടാതെ ഈ മേഖലയില്‍ ടാപ്പിംങ് ഉള്‍പ്പെടെ വിവിധ തൊഴിലെടുത്ത് ജീവിക്കുന്നവര്‍ക്കും ഏറെ സഹായകരമാണ് മണ്ണാര്‍ക്കാട് ഓഫീസ്.
മണ്ണാര്‍ക്കാട് താലൂക്ക് മുഴുവനായും കൂടാതെ ഒറ്റപ്പാലം താലൂക്കിന്റെ കുറച്ച് ഭാഗവും കൂടിച്ചേര്‍ന്നാണ് മണ്ണാര്‍ക്കാട് റീജന്‍. ഇതിന്റെ കീഴില്‍ നാട്ടുകല്‍, അലനല്ലൂര്‍, തിരുവിഴാംകുന്ന്, കരിമ്പ എന്നിവിടങ്ങളില്‍ ഫീല്‍ഡ് സ്റ്റേഷനുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയിലൂടെ റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡിയുള്‍പ്പെടെയുളള സഹായങ്ങളും കാര്‍ഷിക സംബന്ധമായ പരിശീലനങ്ങളുമെല്ലാം നല്കി വരുന്നുണ്ട്. ഒരു ഡപ്യൂട്ടി കമ്മീഷ്ണര്‍, രണ്ടും ഡവലപ്മെന്റ് ഓഫീസര്‍മാര്‍, 4ഫീല്‍ഡ് ഓഫീസര്‍മാര്‍, ഒരു ടാപ്പിംങ് പരിശാലകന് എന്നിവരുള്‍പ്പെടെ 17ഓളം ജീവനക്കാരുണ്ട്. ജില്ലയില്‍ തന്നെ റബര്‍ കൃഷിയും, റബര്‍ നഴ്സറികളുമുളള മേഖലയിലൊന്നാണ് മണ്ണാര്‍ക്കാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: