രാമനാട്ടുകര: രാമനാട്ടുകര നിവേദിത വിദ്യാപീഠത്തില്‍ നടക്കുന്ന ഭാരതീയ വിദ്യാനികേതന്‍ 11-ാം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 335 പോയിന്റുമായി കോഴിക്കോട് ജില്ല മുന്നേറുന്നു. യുപി വിഭാഗത്തില്‍ 144 പോയിന്റും ഹൈസ്കൂള്‍ വിഭാഗത്തില്‍ 191 പോയിന്റും കോഴിക്കോട് പോക്കറ്റിലാക്കി. 276 പോയന്റ് നേടിയ മലപ്പുറം രണ്ടാംസ്ഥാനത്തുണ്ട്. യുപി വിഭാഗത്തില്‍ 122 , ഹൈസ്കൂള്‍ വിഭാഗത്തില്‍ 154 പോയിന്റ്എന്നിങ്ങനെയാണ് മലപ്പുറത്തിന്റെ സമ്പാദ്യം.
273 പോയിന്റ് നേടിയ പാലക്കാട് ജില്ല മൂന്നാംസ്ഥാനത്ത് നിലയുറപ്പിച്ചു. യുപി വിഭാഗത്തില്‍ 122 പോയിന്റും ഹൈസ്കൂള്‍ വിഭാഗത്തില്‍ 151 പോയിന്റും പാലക്കാട് കരസ്ഥമാക്കി. തൃശ്ശൂര്‍ (256), കോട്ടയം (262), തിരുവനന്തപുരം (229), കാസര്‍കോഡ് (217), ആലപ്പുഴ (195), വയനാട് (156), പത്തനംതിട്ട (147), എറണാകുളം (127), കൊല്ലം (75), കണ്ണൂര്‍ (94), ഇടുക്കി(87) എന്നിങ്ങനെ മറ്റു ജില്ലകളുടെ പോയിന്റ് നില.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 126 പോയിന്റുമായി കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയമാണ് ഒന്നാംസ്ഥാനത്തുള്ളത്. 107 പോയിന്റോടെ പാലക്കാട് വ്യാസ വിദ്യാപീഠം രണ്ടാമത്. 71 പോയിന്റുള്ള അരവിന്ദ വിദ്യാമന്ദിരം പള്ളിക്കത്തോട് മൂന്നാം സ്ഥാനത്ത് ഇടംപിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: