പുറക്കാട്: പഞ്ചായത്തു പ്രസിഡന്റിന്റെ വാര്‍ഡില്‍ അഞ്ചു മീറ്റര്‍ വീതിയില്‍ തോടുനികത്തി. പ്രദേശത്തെ അഞ്ചോളം വീട്ടുകാര്‍ക്കു വേണ്ടി നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് തോടു നികത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് പ്രതിനിധീകരിക്കുന്ന തോട്ടപ്പള്ളി എല്‍പിഎസിനു തെക്ക് 13-ാം വാര്‍ഡിലാണ് ഈറ്റുപുളിശേരി തോടുനികത്തിയത്. കാലവര്‍ഷം ശക്തം പ്രാപിക്കുമ്പോള്‍ പ്രദേശത്തെ വെള്ളക്കെട്ടില്‍ നിന്നും രക്ഷിക്കുന്ന തോടു നികത്തിയതോടെ നൂറുകണക്കിനു കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലായി.
നിലവില്‍ തോടിന്റെ കിഴക്കുഭാഗത്തു കൂടി 60 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള വഴിയുള്ളപ്പോഴാണു തണ്ണീര്‍ത്തടം നികത്താന്‍ പഞ്ചായത്ത് പ്രസിഡന്റും സംഘവും അനുമതി നല്‍കിയത്. തോടിനു സമീപത്തെ മലയില്തോടു പാടശേഖരത്തിലേക്ക് വെള്ളം ഒഴുകി പോകാനുള്ള മാര്‍ഗമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: