കാഞ്ഞങ്ങാട്:’ആര്‍എസ്എസ് കാസര്‍കോട് റവന്യൂ ജില്ലാ സാംഘിക്-വിജയശക്തസംഗമം 18ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. കാല് ലക്ഷത്തിലധികം സ്വയംസേവകര്‍ പങ്കെടുക്കുന്ന പഥസഞ്ചലനത്തിനും മഹാസാംഘിക്കിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
18ന് വൈകുന്നേരം നാലുമണിക്ക് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന വിജയശക്തി സംഗമത്തില്‍ ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന് മുഖ്യപ്രഭാഷണം നടത്തും. മഹാസാംഘിക് ചരിത്രസംഭവമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലയുടെ ഗ്രാമപ്രദേശങ്ങളുള്‍പ്പെടെ നടന്നുവരുന്നത്. വീടുകള്‍ തോറും കയറിയിറങ്ങിയുള്ള ലഖുലേഖ വിതരണം, പ്രാദേശിക ബൈഠക്കുകള്‍, ശാരീരിക് പരിശീലനങ്ങള്‍ എന്നിവ പൂര്‍ത്തിയായി.
പരിപാടിയുടെ വിജയത്തിനായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പഥസഞ്ചലനങ്ങളും സാംഘിക്കും നടന്നു. സാംഘിക്കിനോടനുബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളും നിര്‍ദേശങ്ങളും പ്രവര്ത്തകരിലേക്കെത്തിക്കുന്നതിനായി നവമാധ്യമങ്ങളെയും ഉപയോഗപ്പെടുത്തി വെബ്സൈറ്റും പുറത്തിറക്കിയിട്ടുണ്ട്. മണ്ഡലങ്ങള്‍ തോറും നടക്കുന്ന പ്രവര്‍ത്തനങ്ങളും നിര്‍ദേശങ്ങളും വെബ്സൈറ്റിലൂടെ പ്രവര്‍ത്തകര്‍ക്ക് അറിയാനാകും.
ഇന്ന് മണ്ഡലാടിസ്ഥാനത്തില്‍ പഥസഞ്ചലനവും സാംഘിക്കും നടക്കും. കാസര്‍കോട് താലൂക്കിലെ ഉളിയത്തടുക്ക, കുഡ്ലു, അണങ്കൂര്‍, ചെര്‍ക്കള നാലാംമൈല്‍ എന്നിവടങ്ങളിലാണ് പഥസഞ്ചലനത്തിന്റെ സംപത നിശ്ചയിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ നിന്നും ഉച്ചകഴിഞ്ഞ് 3ന് പുറപ്പെടുന്ന പഥസഞ്ചലനങ്ങള്‍ വിദ്യാനഗറിലുള്ള മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഗമിക്കും. 4.45ന് പൊതുപരിപാടി ആരംഭിക്കും. സ്വയംസേവകരുടെ ശാരീരിക് പ്രദര്‍ശനം സാംഘിക്കിലെ പ്രധാന ആകര്‍ഷണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: