ചെര്‍പ്പുളശ്ശേരി: കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് യശോ നായിക് മുണ്ടക്കോട്ടുകുറുശ്ശി പാതിരിക്കുന്നത്ത് മനയില്‍ ദര്‍ശനം നടത്തി. ബുധനാഴ്ച വൈകീട്ട് അഞ്ചു മണിക്ക് ശേഷം നാഗാരാധന സന്നിധിയില്‍ എത്തിയ അദ്ദേഹം സര്പ്പക്കാവുകളിലെല്ലാം തൊഴുതതിനു ശേഷം വിശേഷാല്‍ സര്പ്പബലിപൂജയും കഴിഞ്ഞാണ് തിരിച്ചു പോയത്.
മനയിലെത്തിയ അദ്ദേഹത്തെയും ഭാര്യയെയും പാതിരിക്കുന്നത്ത് കൃഷ്ണന് നമ്പൂതിരി, ബിജെപി ജില്ല സെക്രട്ടറി വി.ബി.മുരളീധരന്, ജില്ല വൈസ് പ്രസിഡന്റ് രുക്മിണി ടീച്ചര്‍, മണ്ഡലം പ്രസിഡന്റ് കെ. സുരേഷ്കുമാര്‍, ബി ജെ പി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി.ജയന് മാസ്റ്റര്‍, എം.പി.സതീഷ് കുമാര്‍, മസെക്രട്ടറി കെ.പി. അനൂപ്, യുവമോര്‍ച്ച ജില്ല ഉപാധ്യക്ഷന്‍ എന്‍. നന്ദകുമാര്‍, പി. സേതുമാധവന്, കെ.ഹരിദാസന്, ഷിജിന്, രാജേഷ് തൃപ്പറ്റ, സജീവന് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: