ആലുവ: ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയിട്ടും ആലുവ സര്‍ക്കാര്‍ ആശുപത്രി രോഗാവസ്ഥയില്‍തന്നെ. 35 ഓളം ഡോക്ടര്‍മാരുടെ തസ്തിക ഇവിടെയുണ്ടെങ്കിലും ഡ്യൂട്ടിക്കെത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. അതുപോലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ എണ്ണവും.
നിതേ്യന ആയിരത്തോളം പേരാണ് ചികിത്സതേടിയെത്തുന്നത്. പലപ്പോഴും എക്സ്റെ യൂണിറ്റും ലാബും പ്രവര്‍ത്തിക്കാറില്ല. സ്വകാര്യ ലാബുകളിലേയ്ക്കാണ് രോഗികളെ അയക്കുന്നത്.
എക്സ്റെ സംവിധാനം തകരാറിലാണെന്നാണ് അധികൃതര്‍ പറയുന്നത്. അടിക്കടി കെട്ടിടനിര്‍മ്മാണത്തിനായി ഫണ്ടുകള്‍ അനുവദിക്കുന്നുണ്ടെങ്കിലും ഗുണകരമാകുന്ന വിധത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഉപയോഗപ്പെടുത്തുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
വാഹനാപകടങ്ങളുണ്ടാകുമ്പോള്‍ പലപ്പോഴും രക്ഷപെടുത്തുവാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ഐസിയുവും ഇവിടെ ഫലപ്രദമായരീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. നിര്‍ധനരായ രോഗികള്‍വരെ ആലുവ ആശുപത്രിയിലെ അനാസ്ഥമൂലം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: