കോഴിക്കോട്: സുനന്ദപുഷ്ക്കറിന്റെ രണ്ടാം ഭര്‍ത്താവ് സുജിത്ത് മേനോന്റെ മരണത്തെകുറിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം അഡ്വ. പി. എസ് ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സുജിത്ത് മേനോന് എങ്ങനെ മരിച്ചു എന്നത് കൂടി അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തി വേണം സുനന്ദയുടെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാനെന്നും അദ്ദേഹം പറഞ്ഞു.
സുനന്ദയുടെ മരണം കൊലപാതകമാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ കെ.പി.സി.സിയും കോണ്‍ഗ്രസ്സ് കേന്ദ്രനേതൃത്വവും കുറ്റകരമായ മൗനം അവസാനിപ്പിക്കണം. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് പറഞ്ഞു ഒഴിഞ്ഞ് മാറുന്ന നിലപാട് ശരിയല്ല. നിയമവാഴ്ചയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ വീഴ്ച പറ്റിയിട്ടുണ്ടെന്ന് പറയാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. പൊതുസമൂഹത്തോട് പരസ്യമായി മാപ്പ്പറയണം.
സുനന്ദകൊല്ലപ്പെട്ട അന്ന് രാത്രി ശശിതരൂരിന്റെ പ്രൈവറ്റ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞത് സ്വാഭാവിക മരണമാണെന്നാണ്. ദേഹത്ത് പരിക്കുകള്‍ ഇല്ലെന്നും വിഷം ഉള്ളില്ചെന്നിട്ടില്ലെന്നും പിടിവലി നടന്നിട്ടില്ലെന്നും പറഞ്ഞിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് പ്രൈവറ്റ് സെക്രട്ടറി ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത്.
ഇന്‍ക്വസ്റ്റ് നടത്തിയ മജിസ്ട്രേറ്റ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് അന്വേഷണം നടത്താന്‍ തയ്യാറായില്ല. കോണ്‍ഗ്രസ് ഈ ചോദ്യങ്ങള്‍ക്ക് മറുപടിപറയണംഅന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് അന്വേഷണം അട്ടിമറിക്കുകയായിരുന്നു. ഇലക്ഷന് കമ്മീഷന് ശശിതരൂര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഈ വിഷയത്തെ കുറിച്ച് സംസാരിക്കരുതെന്ന് ഉത്തരവിറക്കിച്ചു. തെറ്റ് തിരിച്ചറിഞ്ഞ് ശശി തരൂരിനെതിരെ നടപടി എടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാകണറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: