ലക്‌നോ: പാരീസിലെ പത്ര ഓഫീസില്‍ ഭീകരാക്രമണം നടത്തിയവര്‍ക്ക് 51 കോടി രൂപ സമ്മാനം നല്‍കാമെന്ന് ബിഎസ്പി നേതാവ് ഹാജി യാക്കൂബ് ഖുറേഷി. പ്രവാചകനെ അവമതിക്കുന്നവര്‍ മരണം ക്ഷണിച്ചുവരുത്തുകയാണ്. പ്രവാചകന്റെ അനുയായികള്‍ അവരെ ശിക്ഷിക്കും.
മുന്‍ യുപി മന്ത്രി കൂടിയായ യാക്കൂബ് ഖുറേഷി പറഞ്ഞു. പ്രവാചകനായ മുഹമ്മദിനെ അവഹേളിക്കുന്നവര്‍ മരണം അര്‍ഹിക്കുന്നു, അവക്കെതിരെ( കൊലയാളികള്‍) നിയമനടപടി പോലും എടുക്കേണ്ടതില്ല. പത്രപ്രവര്‍ത്തകരെ വധിച്ചവര്‍ക്ക് 51 കോടി രൂപ നല്‍കാന്‍ താന്‍ ഒരുക്കമാണ്. ഖുറേഷി തുടര്‍ന്നു.
പ്രസ്താവന പരിശോധിച്ചശേഷമേ ഇയാള്‍ക്കെതിരെ നിയമനടപടി എടുക്കൂ. പോലീസ് പറഞ്ഞു. ബുധനാഴ്ച പാരീസിലെ പത്രഓഫീസില്‍ നടന്ന ഭീകരാക്രമണത്തില്‍ കാര്‍ട്ടൂണിസ്റ്റുകളും എഡിറ്റവും അടക്കം 12 പേരാണ് കൊല്ലപ്പെട്ടത്.
















