പാലക്കാട്: ഇറച്ചി വില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പ് വരുത്തണമെന്ന് കേരള സ്റ്റേറ്റ് മീറ്റ് ആന്റ് ക്യാറ്റില്‍ മാര്‍ച്ചന്റ്സ് അസോസിയേഷന് ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തമിഴ് നാട്ടില്‍ നിന്ന് രോഗം മൂലവും ചത്ത ആട്, മാട് തുടങ്ങിയ കന്നുകാലികളുടെ മാസം രാത്രിക്കാലങ്ങളില്‍ കേരളത്തിലേക്ക് കടത്തി ചിലര്‍ വ്യാപാരം നടത്തുകയാണ്. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുകാരെ അറിയിച്ചാലും നടപടിയെടുക്കുന്നില്ലെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഇത്തരം വ്യാപാരം നടക്കുന്നത് മൂലം സത്യസന്ധവും ലൈസന്‍സോടു കൂടി നടത്തുന്ന ഇറച്ചിവ്യാപാരികള്‍ പ്രതിസന്ധിയിലാണ്.
അനധികൃത കച്ചവടങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തപക്ഷം ജില്ലയില്‍ ഇറച്ചിവ്യാപാരികള്‍ കടഅടച്ച് അനിശ്ചിതകാല സമരത്തിന് മുന്നോട്ട് ഇറങ്ങും. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ജോബി വി ചുങ്കത്ത്, അസോസിയേഷന് പ്രസിഡന്റ് കെ എച്ച് ഖമുറുദ്ദീന്, ജനറല്‍ സെക്രട്ടറി എസ് അയ്യൂബ് ഖാന്, ട്രഷറര്‍ കെ ഗുലാം റസൂല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: