തൃശൂര്‍: ദേശീയ ഗെയിംസിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നഗരത്തില്‍ പ്രധാന റോഡുകള്‍ ഗതാഗത യോഗ്യമാക്കാന്‍ കോര്പ്പേറഷന് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ദേശീയ ഗെയിംസ് വേദിയിലേക്കുള്ള പ്രധാന വഴിയായ പാലസ് റോഡ് പോലും തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്.
ദേശീയ ഗെയിംസിന് മുമ്പായി നഗരത്തിലെ പ്രധാന റോഡുകളെല്ലാം മെക്കാഡം ടാറിങ്ങ് നടത്തി നവീകരിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും തുടര്‍ നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല. പാതുമരാമത്ത് വകുപ്പിന് ഒരണപോലും അനുവദിച്ചിട്ടില്ല. റോഡ് നവീകരണത്തിന് ഇതുവരെ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടില്ലെന്നും പറയുന്നു.ദേശീയ ഗെയിംസ് നടക്കുന്ന മറ്റ് ജില്ലകളില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കോഴിക്കോട് നഗരത്തില്‍ അഞ്ച് കോടിയുടെ റോഡ് നവീകരണമാണ് നടന്നുവരുന്നത്.
പാലസ് റോഡ്, ചേറൂര് റോഡ്, മണ്ണുത്തി റോഡ് ഉള്‍പ്പെടെ മെക്കാഡം ടാറിങ്ങ് നടത്താനായിരുന്നു നേരത്തെ എടുത്ത തിരുമാനം. പാലസ് റോഡിലെ ടൗണ്‍ഹാള്‍ മുതല്‍ പാറമേക്കാവ് ജംഗ്ഷന് വരെയുള്ള ഭാഗം പൈപ്പിടാന്‍ വെട്ടിപ്പൊളിച്ചതായിരുന്നു തകര്‍ച്ചയ്ക്ക് കാരണം. ഒരു വര്‍ഷത്തിലേറെയായി തുടരുന്ന പൈപ്പിടല്‍ പാറമേക്കാവ് ജംഗ്ഷനില്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. ദേശീയ ഗെയിംസിന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് പറയുന്നുണ്ടെങ്കിലും പണി ഇഴഞ്ഞുനീങ്ങുകയാണ്.
സ്വരാജ് റൗണ്ടിന് കുറുകെയാണിനി വെട്ടിപ്പൊളിച്ച് പൈപ്പിടേണ്ടത്.ഏതാനും മാസങ്ങള്‍ക്കു മുമ്പ് പാലസ് റോഡ് കുറേ ഭാഗം അറ്റകുറ്റ പണികള്‍ നടത്തിയതാണെങ്കിലും ഇവിടെ നിരന്തരമായ പൈപ്പ് പൊട്ടലില്‍ റോഡാകെ തകര്‍ന്ന് കിടക്കുകയാണ്.കെ.എസ്.യു.ഡി.പി. പദ്ധതിയില്‍ കോര്‍പ്പറേഷനുവേണ്ടി വാട്ടര്‍ അതോറിറ്റിയാണ് റോഡ് നന്നാക്കുന്നത്. പിഡബ്ല്യൂഡി വക ഈ റോഡില്‍ റോഡ് നന്നാക്കാന്‍ പണം കെട്ടിയതനുസരിച്ച് ഒരുതവണ റോഡ് നന്നാക്കിയതാണിന്നും വീണ്ടും പണം നല്‍കാതെ നന്നാക്കാനാകില്ലെന്നുമാണ് പി.ഡബ്ല്യൂ.ഡി. നിലപാട്. റോഡ് നന്നാക്കാന്‍ ഗെയിംസ് സംഘാടകരും ആരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്നും പറയുന്നുതൃശൂരിലെ മറ്റെ ാരു വേദിയായ പോലീസ് അക്കാദമിയിലേക്കുള്ള മാര്‍ഗ്ഗമാണ് ചേറൂര് റോഡ്. ചെമ്പൂക്കാവ് മുതല്‍ വിമല കോളേജ് വരെയുള്ള റോഡ് ഗതാഗതയോഗ്യമല്ലാത്ത തകര്‍ച്ചയിലാണ്. പൈപ്പിടുന്നതിന് വാട്ടര്‍ അതോറിറ്റി റോഡ് വെട്ടിപ്പൊളിച്ചതാണ് തകര്‍ച്ചയ്ക്ക് കാരണം.ശക്തമായ ഇടപെടലില്ലെങ്കില്‍ ദേശീയ ഗെയിംസ് നടക്കുമ്പോള്‍ ഈ റോഡുകളാകെ തകര്‍ന്നുതന്നെ കിടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: