സന: യെമനിന്റെ തലസ്ഥാനമായ സനയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് സംഭവം. പോലീസ് കോളേജിന് മുന്നില്‍ റിക്രൂട്ട്‌മെന്റിനായി വരിനില്‍ക്കുന്നവര്‍ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലെ ബോംബാണ് പൊട്ടിത്തെറിച്ചത്.
റിക്രൂട്ട്‌മെന്റിന് എത്തിയവര്‍ക്ക് സമീപത്തേക്ക് ബോംബ് സ്ഥാപിച്ച കാറോടിച്ച് വന്ന ചാവേറാണ് സ്‌ഫോടനം നടത്തിയതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. വലിയ ശബ്ദത്തോടെയാണ് ബോംബ് പൊട്ടിത്തെറിച്ചതെന്നും കോളേജിന്റെ പരിസരത്ത് കനത്ത പുകപടലങ്ങള്‍ ഉണ്ടായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കോളേജ് വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ചാണ് സ്‌ഫോടനം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണെന്ന്
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
















