ബംഗഌരു: ബംഗളുരുവില്‍ അധ്യാപകന് എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തിയതായി പരാതി. നഗരത്തിലെ പ്രധാന സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. ഇതേത്തുടര്‍ന്ന് രോഷാകുലരായ രക്ഷിതാക്കള്‍ സ്കൂളിനുനേരെ കല്ലേറിഞ്ഞു.
സ്കൂളിലെ മറ്റൊരു അധ്യാപകനെ രക്ഷിതാക്കള്‍ കൈകാര്യം ചെയ്തു. സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂള്‍ ഉപരോധിക്കുകയാണ്.സ്കൂള്‍ കെട്ടിടത്തിനു നേരെ കല്ലെറിഞ്ഞ രക്ഷിതാക്കള്‍ രണ്ട് അധ്യാപകരെ മര്‍ദിച്ചു. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പോലീസ് ലാത്തി വീശി.
സ്കൂളിനു മുന്നില്‍ പ്രതിഷേധിച്ച രക്ഷിതാക്കള്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ആരോപണ വിധേയായ അധ്യാപകനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കഴിഞ്ഞ വര്‍ഷം ബെംഗളൂരുവില്‍ സ്കൂളുകളില്‍ മാത്രം മൂന്നു പീഡനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: