തൃശൂര്‍: കേരളത്തില്‍ നിലവിലുള്ള നാട്ടാനകളെ സംരക്ഷിക്കുവാനും ആചാര അനുഷ്ഠാനങ്ങള്‍ക്കും ഉത്സവ ആഘോഷങ്ങള്‍ക്കും എഴുന്നള്ളിക്കുന്നതിനും സര്‍ക്കാര്‍ ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷന് തൃശൂര്‍-പാലക്കാട് മേഖലായോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിലവിലുള്ള നാട്ടാനകളുടെ എണ്ണം വര്‍ഷംതോറും കുറഞ്ഞ് വരികയാണ്. ഒരു വര്‍ഷം ഏകദേശം 25ല്‍ താഴെ ആനകള്‍ പ്രായാധിക്യം മൂലവും അപകടങ്ങളില്‍പ്പെട്ടും അസുഖം മൂലവും ചെരിയുന്നുണ്ട്. കേരളത്തില്‍ ഏകദേശം 550ല്‍ താഴെ നാട്ടാനകളാണ് ഇന്ന് നിലവിലുള്ളത്. അതില്‍ 450ല്‍ താഴെ ആനകള്‍ മാത്രമാണ് ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കുന്നത്. പരിമിതമായി ലഭിക്കുന്ന ആനകളെ വെച്ച് ഉത്സവാഘോഷങ്ങളും ആന എഴുന്നള്ളിപ്പും സുഖമായി നടത്തുവാന്‍ പ്രയാസമുണ്ട്. അതിനാല്‍ നിശ്ചിത ആനുപാതത്തില്‍ ആനകളെ ലഭിക്കുവാനും സംസ്ഥാനത്ത് അവയെ സംരക്ഷിച്ച് നിലനിര്‍ത്തുവാനും സര്‍ക്കാര്‍ സംവിധാനം ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. ഫെഡറേഷന് സംസ്ഥാന ഭാരവാഹികളായ മംഗലാംകുന്ന് പരമേശ്വരന്, നാകേരി വാസുദേവന്‍ നമ്പൂതിരി , കെ.മഹേഷ്, മധുചിറയ്ക്കല്, അഡ്വ.കെ.സി.സതീന്ദ്രന്, സി.എല്‍.ഡേവീസ്, കൃഷ്ണദാസ്, ശാസ്ത്രശര്മ്മന് നമ്പൂതിരിപ്പാട്, പി.രാജേന്ദ്രകുമാര്‍, ബാലഗോപാല്‍ പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: