കൊല്ലം:ഹോമിയോപ്പതി വകുപ്പ് പുതുതായി ആരംഭിക്കുന്ന സ്ത്രീ സാന്ത്വനത്തിനായുള്ള സീതാലയം, കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യം ലക്ഷ്യമിടുന്ന സദ്ഗമയ എന്നീ സ്പെഷ്യല്‍ ക്ലിനിക്കുകളുടെ ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10ന് സി.കേശവന് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സീതാലയം ക്ലിനിക്കിന്റെ ഉദ്ഘാടനം മേയര്‍ ഹണി ബഞ്ചമിനും സദ്ഗമയ ക്ലിനിക്കിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയര്‍ എം.നൗഷാദും നിര്‍വഹിക്കും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ.വി.കെ.പ്രിയദര്‍ശിനി പദ്ധതി വിശദീകരണം നടത്തും. കോര്പ്പറേഷന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ മിനി ഹരികുമാര്‍, എസ്.ആര്.ബിന്ദു, ഇ.ലീലാമ്മ, എസ്.ശ്രീകുമാര്‍, എസ്.ഗീതാകുമാരി, കൗണ്‍സിലര്‍മാരായ എല്‍.സിന്ധു, എം.കമാലുദ്ദീന്, ഒ.ജയശ്രീ, നസീമാ ഷിഹാബ്, മുരളീബാബു, സി.വി.അനില്‍കുമാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്.ശ്രീകല, കോര്പ്പറേഷന് സെക്രട്ടറി പി.വിജയന്, ഹെല്‍ത്ത് ഓഫീസര്‍ ഡോ.ഡി.ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷിബു.ജി.ചെറിയാന് സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ എല്‍.ബി.ശ്രീലത നന്ദിയും പറയും. തുടര്‍ന്ന് സ്പെഷ്യല്‍ ക്ലിനിക്കുകളെക്കുറിച്ചുള്ള ബോധവത്കരണക്ലാസുകള്‍ നടക്കും. ഡോ.മേരി ബിന്ദു, ഡോ.ബിമല്‍കുമാര്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിക്കും.
കൊല്ലം കോര്പ്പറേഷന് മേഖലയിലെ പോളയത്തോട്, ഇരവിപുരം, ഉളിയക്കോവില്‍, വടക്കേവിള, ശക്തികുളങ്ങര എന്നീ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളില്‍ വ്യാഴം, ശനി ദിവസങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ മൂന്നുവരെയാണ് സ്പെഷ്യല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: