കൊച്ചി: വാടകഗര്‍ഭപാത്രത്തിലാണ് കുട്ടി പിറന്നതെങ്കിലും അവകാശിയായ അമ്മയ്ക്ക് സര്‍ക്കാരിന്റെ അവധിയാനുകൂല്യങ്ങള്‍ നല്‍കണമെന്ന് കോടതി. സംസ്ഥാന മൃഗസംരക്ഷണ ബോര്‍ഡിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി. ഗീത നല്കിയ ഹര്‍ജിയില്‍ ജസ്റ്റിസ് ഡി. എസ്. നായിഡുവിന്റേതാണ് നിര്‍ണയാക വിധി.
ഹര്‍ജിക്കാരിയുടെ ഏക മകന് റോഡപകടത്തില്‍ മരിച്ചിരുന്നു. രണ്ടാമതൊരു കുഞ്ഞിനുവേണ്ടി ദീര്‍ഘനാള്‍ കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഗര്‍ഭപാത്രം വാടകയ്ക്ക് ലഭ്യമാക്കുകയായിരുന്നു. എന്നാല്‍ കുട്ടി ജനിച്ചപ്പോള്‍ അവധിക്ക് അപേക്ഷിച്ചെങ്കിലും മേലധികാരി നിരസിച്ചു. ഇതെത്തുടര്‍ന്ന് അവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
സ്വാഭാവിക ഗര്‍ഭം ധരിച്ചു പ്രസവിച്ചവര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഗര്‍ഭപാത്രം വാടകയ്ക്കെടുത്ത അമ്മമാര്‍ക്കും അനുവദിക്കണമെന്നാണ് കോടതി ഉത്തരവ്. സ്വാഭാവിക മാതാവിനും വാടകഗര്‍ഭപാത്രം വഴി സന്തതിയുത്പ്പാദിപ്പിക്കുന്ന മാതാവിനും ആനുകൂല്യങ്ങള്‍ നല്കുന്നതില് വേര്‍തിരിവു കാണിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. അതേസമയം, പ്രസവാനന്തര വിശ്രമാവധി ആവശ്യമില്ലെന്നും കോടതി പറഞ്ഞു.
ഇരുപതുവര്‍ഷം വന്ധ്യതാ നിവാര ചികിത്സകള്‍ നടത്തി പരാജയപ്പെട്ടശേഷമാണ് ഹര്‍ജിക്കാരി ഗര്‍ഭപാത്രം വാടകയ്ക്കെടുത്തുള്ള മാര്‍ഗ്ഗം അവലംബിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: