ആലപ്പുഴ: കുട്ടനാട് കുന്നുമ്മ വില്ലേജ് പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നിലം നികത്തല്‍ വ്യാപകമായി. വില്ലേജ് ഓഫീസില്‍ നിന്നും സ്റ്റോപ്പ് മെമ്മോ നല്കിയിട്ടു പോലും നിലം നികത്തല്‍ നിര്‍ബാധം തുടരുകയാണ്. പടിഞ്ഞാറെ കുന്നുമ്മയില്‍ ഇടതുപക്ഷ സംഘടനയില്‍പ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരന് നടത്തുന്ന നിലം നികത്തലിനെതിരെയാണ് വില്ലേജില്‍ നിന്ന് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. പക്ഷേ, ഫലമുണ്ടായില്ല. സമീപത്ത് സിപിഎം കാവാലം ലോക്കല്‍ കമ്മറ്റിയംഗത്തിന്റെ മകനും നിലം നികത്തുന്നുണ്ട്.
വില്ലേജ് ഓഫീസര്‍ മുതല്‍ കളക്ടര്‍ക്ക് വരെ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ പൊതുപ്രവര്‍ത്തകരെ അപഹസിക്കുകയാണ്. നെല്‍ വയല്‍-നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ നഗ്നമായ ലംഘനമാണു ഇവിടെ നടക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയുള്ള ദിവസങ്ങളിലാണ് നിലം നികത്തല്‍ വ്യാപകം. പുതുതായി നിര്‍മ്മിക്കുന്ന തിരുവിളങ്ങാട്ടു ക്ഷേത്രം-നാല്പതു റോഡിന്റെ ഇരുവശങ്ങളിലുമുള്ള നെല്‍വയലുകളും നീര്‍ത്തടങ്ങളും വ്യാപകമായി നികത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: