തിരുവനന്തപുരം: നഷ്ടത്തിലേക്ക് കൂപ്പു കുത്തുന്ന കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാന്‍ എംപ്ളോയീസ് അസോസിയേഷന് മുന്‍കൈയ്യെടുത്ത് നടത്തിയ സേവ് കെഎസ്ആര്‍ടിസി കാമ്പയിന്റെ ആദ്യ ദിവസം ലഭിച്ചത് ആറുകോടി രൂപയുടെ കളക്ഷന്‍. ഇതിന് മുമ്പ് ഇത്രയും കളക്ഷന്‍ രേഖപ്പെടുത്തിയത് ഉത്രാടദിനത്തിലായിരുന്നു.
ദിനംപ്രതി ആറുകോടി രൂപ കളക്ഷന്‍ ഇനത്തില്‍ കണ്ടെത്തുക എന്നത് ലക്ഷ്യമിട്ടായിരുന്നു സേവ് കെഎസ്ആര്‍ടിസി ക്യാമ്പയിന് തുടങ്ങിയത്. ആറ് കോടി 36 ലക്ഷം രൂപയുടെ കളക്ഷനാണ് ഒറ്റദിവസം കൊണ്ട് കെഎസ്ആര്‍ടിസിയുടെ പെട്ടിയില്‍ വീണത്. പ്രചരണം ഫലം കണ്ടതായി അധികൃതര്‍ വ്യക്തമാക്കി.
സ്വകാര്യ ബസുകള്‍ ചെയ്യുന്നത് പോലെ സ്ഥലം വിളിച്ചു പറഞ്ഞ് ആള്‍ക്കാരെ വിളിച്ചു കയറ്റുക, ഡ്രൈവറും കണ്ടക്ടറും ഇല്ലാതെ യാത്ര മുടങ്ങുന്ന സ്ഥിതി ഒഴിവാക്കുക, യാത്രക്കാരോട് മാന്യമായി പെരുമാറുക തുടങ്ങിയ കാര്യങ്ങളായിരുന്നു ക്യാമ്പയിനില്‍ പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: