ന്യൂദല്‍ഹി: രാജസ്ഥാന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. രാജസ്ഥാന് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസും മറ്റു പാര്‍ട്ടികളും നല്കിയ ഹര്ജിയിന്മേലാണ് സുപ്രീംകോടതിയുടെ ഈ തീരുമാനം.
രാജസ്ഥാന് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് ശരാശരി വിദ്യാഭ്യാസയോഗ്യത വേണമെന്ന ഡിസംബര്‍ 24 ലെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെയാണ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്. ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കാന്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താംതരമാക്കിയാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. ഇപ്പോള്‍ എട്ടാം ക്ലാസാണ് വിദ്യാഭ്യാസയോഗ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: