കൊല്‍ക്കത്ത: എയര്‍ ഇന്ത്യ ഓഫീസിന്റെ കൊല്‍ക്കത്ത സിറ്റി ഓഫീസിലേക്ക് ഫോണില്‍ ഭീഷണി സന്ദേശം നല്കിയ സംഭവത്തില്‍ ഒരാളെ സ്പെഷ്യല്‍ ടാസ്ക്ക് പോലീസ്(എസ്.ടി.എഫ്) അറസ്റ്റ് ചെയ്തു.
ബോണ്ഗോണ് സ്വദേശിയായ പ്രശാന്ത ബിശ്വാസ്(35) ആണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. എയര്‍ ഇന്ത്യ വിമാനം തട്ടിക്കൊണ്ടു പോകുമെന്നാണ് ഇയാള്‍ കഴിഞ്ഞ ദിവസം വൈകിട്ട് കൊല്‍ക്കത്തയിലെ എയര്‍ ഇന്ത്യ ഓഫീസിലേക്ക് ഫോണ്‍ ചെയ്ത് പറഞ്ഞതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് എസ്.ടി.എഫിന്റെ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ബിശ്വാസ് പിടിയിലാകുന്നത്.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഓഫീസര്മാരെയുള്പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഫോണ്‍ സന്ദേശത്തിന്റെ ഉറവിടത്തേക്കുറിച്ച് സംഘം അന്വേഷിച്ചുവരികയാണ്.
സന്ദേശത്തേത്തുടര്‍ന്ന് കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: