പാലക്കാട്: ത്യാഗരാജ ആരാധനാ ഉല്‍സവത്തിനു കല്പാത്തി രാമധ്യാന മഠത്തില്‍ ഇന്ന് തിരിതെളിയും. വൈകിട്ട് അഞ്ചിന് ഐജി സുരേഷ്രാജ് പുരോഹിത് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ആറിനു മംഗളവാദ്യം, ഏഴിന് സിന്ധുജ ചന്ദ്രമൗലി അവതരിപ്പിക്കുന്ന ഹരികഥ.
ആറിനു വൈകിട്ട് 6.30 നു ത്യാഗരാജ ചരിതം ഹരികഥ, ഏഴിനു വിജയലക്ഷ്മിയും ചിത്രയും, എട്ടിനു പാലക്കാട് ശ്രീരാം, ഒമ്പതിനു തിരുവാവൂര്‍ ആര്.ഗിരീഷ് എന്നിവരുടെ കച്ചേരി അരങ്ങേറും. പത്തിന് ആരാധനാ ദിനത്തില്‍ രാവിലെ ഒന്പതിനു പഞ്ചരത്നകീര്‍ത്തനാലാപനം, 11ന് അരുണ്‍ ഗംഗാധര്‍ അച്ചണ്ട, 6.30നു ലാല്‍ഗുഡി ജി.ജെ.ആര്. കൃഷ്ണനും വിജയലക്ഷ്മിയും അവതരിപ്പിക്കുന്ന കച്ചേരി. 11നു ടി.എം. കൃഷ്ണയുടെ കച്ചേരിയോടെ ആരാധനാ ഉല്‍സവത്തിനു സമാപനമാകും. ഇതോടനുബന്ധിച്ച് ഇന്നലെരാവിലെ 7.30ന് ഉഞ്ഛവൃത്തി നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: