Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഇന്റര്‍പോള്‍ 100 ന്റെ നെറുകയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2015, 03:59 pm IST
in Varadyam

നാട്ടുപോലീസിന്റെയും ഭരണകൂടത്തിന്റേയും കണ്ണ് വെട്ടിച്ച് മുങ്ങുന്ന ക്രിമിനലുകളുടെ പേടി സ്വപ്‌നമാണ് രാജ്യാന്തര പോലീസ് അഥവാ ഇന്റര്‍പോള്‍. രാജ്യങ്ങളുടെ അതിരുകള്‍ക്കപ്പുറം കുറ്റവാളികളെ അന്വേഷിച്ച് പിടിച്ച് അതത് രാജ്യങ്ങള്‍ക്ക് കൈമാറുന്ന ഇന്റര്‍പോളിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല.

ആത്മീയതയുടെ ലേബലില്‍ തട്ടിപ്പും തരികിടയും നടത്തിയ സന്തോഷ് മാധവനെ മലയാളികള്‍ക്ക് പെട്ടന്നൊന്നും മറക്കാന്‍ കഴിയില്ല. കേരളത്തിലും വിദേശത്തും പണം തട്ടിപ്പ് ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ നടത്തി കൊച്ചി കേന്ദ്രീകരിച്ച് ശാന്തി തീരം എന്ന വ്യാജ ആശ്രമം നടത്തി ഇയാള്‍. ഈ സാഹചര്യത്തിലാണ് ഇന്റര്‍പോളിന്റെ വെബ്‌സൈറ്റില്‍ കൊടും കുറ്റവാളിയായി സന്തോഷ് മാധവന്റെ ചിത്രം റെഡ് നോട്ടീസായി വന്നത്. നാട്ടില്‍ മാന്യനായി നടന്ന സന്തോഷ് മാധവന്റെ ചെയ്തികളെക്കുറിച്ച് പൊതുജനത്തിന് വിവരങ്ങള്‍ നല്‍കിയത് ഇന്റര്‍പോളായിരുന്നു. വൈകാതെ തന്നെ സന്തോഷ് മാധവന്‍ എന്ന ക്രിമിനലിനെ പോലീസ് പിടികൂടി അഴിക്കുള്ളിലാക്കുകയും ചെയ്തു. അന്നുമുതലാണ് കുറ്റകൃത്യങ്ങള്‍ക്കെതിരെ ഇന്റര്‍പോളിന്റെ ഇടപെടലുകളുടെ ആഴത്തെക്കുറിച്ച് മലയാളികള്‍ക്ക് ധാരണ ഉണ്ടായിത്തുടങ്ങിയതെന്ന് പറയാം.

ഇന്റര്‍പോളില്‍ 190 രാജ്യങ്ങള്‍

ഏറ്റവും വലിയ രാജ്യാന്തര പോലീസ് ഓര്‍ഗനൈസേഷനാണ് ഇന്റര്‍പോള്‍. 190 രാജ്യങ്ങള്‍ ഇതില്‍ അംഗമാണ്. ലോകത്തുള്ള എല്ലാ പൊലീസുകാരുടേയും പ്രവര്‍ത്തനം ഏകോപിപ്പിച്ച് ലോകത്തെ സമാധാനത്തിന്റെ കുടക്കീഴിലാക്കുക എന്നതാണ് ലക്ഷ്യം. സുരക്ഷിതമായ ലോകത്തിനായി പോലീസുകാരെ ഏകോപിപ്പിക്കുക എന്നതാണ് കാഴ്ചപ്പാട്. ഇന്റര്‍പോളിന് ഏഴ് റീജിയണല്‍ ഓഫീസ് വിവിധ രാജ്യങ്ങളിലായി നിലവിലുണ്ട്. ഫ്രാന്‍സിലെ ലിയോണിലാണ് ജനറല്‍ സെക്രട്ടേറിയേറ്റ്. ഐക്യ രാഷ്‌ട്രസഭയിലും യൂറോപ്യന്‍ യൂണിയനിലും സംഘടനയ്‌ക്ക് പ്രതിനിധികളുണ്ട്.

ചരിത്ര പശ്ചാത്തലം

ലോക പൊലീസ് എന്ന ആശയം അന്തര്‍ദേശീയ ക്രിമിനല്‍ പൊലീസ് കോണ്‍ഗ്രസിലാണ് ആദ്യം ഉയര്‍ന്നത്. മൊനോക്കോയില്‍ 1914-ല്‍ ആണ് ഈ മീറ്റിംഗ് നടന്നത്. 24 രാജ്യങ്ങളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥര്‍, വക്കീലന്മാര്‍, ജഡ്ജിമാര്‍ എന്നിവരാണ് ഈ ചരിത്ര സമ്മേളനത്തില്‍ പങ്കെടുത്തത്. പ്രധാനമായും അന്തര്‍ദേശീയ തലത്തിലുള്ള കുറ്റവാളികളുടെ അറസ്റ്റ് നടപടികള്‍, കുറ്റവാളികളെ കൈമാറ്റം ചെയ്യല്‍, കുറ്റവാളികളെ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ എന്നിവയെക്കുറിച്ചാണ് ചര്‍ച്ച ചെയ്തത്. എന്നാല്‍ അന്ന് ഇന്റര്‍പോള്‍ എന്ന പൊലീസ് സംവിധാനത്തിന് കൃത്യമായ രൂപം നല്‍കാനായില്ലെങ്കിലും അത് തുടക്കമായിരുന്നു.

1923-ല്‍ നടന്ന ഒരു യോഗത്തില്‍ രാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനായി അന്തര്‍ദേശീയ ക്രിമിനല്‍ പൊലീസ് കമ്മീഷന്‍ രൂപീകൃതമായി. ഓസ്‌ട്രേലിയയിലെ വിയന്ന ആയിരുന്നു സംഘടനയുടെ ആസ്ഥാനം. വിയന്ന പോലീസിന്റെ പ്രസിഡണ്ടായിരുന്ന ഡോ. ജോഹന്നാസ് സ്‌കോബര്‍ ആയിരുന്നു ഈ തുടക്കത്തിന് നേതൃത്വം നല്‍കിയത്. സ്‌കോബറാണ് ഇന്റര്‍പോളിന്റെ പിതാവ് എന്നറിയപ്പെടുന്നതും. എന്നാല്‍ ഇന്ന് അറിയപ്പെടുന്ന ഇന്റര്‍പോള്‍ എന്ന ലോക പൊലീസിന് രൂപം നല്‍കാന്‍ പിന്നെയും കാലം വേണ്ടിവന്നു.

1926-ല്‍ ബര്‍ലിനില്‍ നടന്ന മീറ്റിംഗില്‍ എല്ലാ രാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിന് ഒരു ഏകീകൃത ഫോഴ്‌സ് വേണമെന്ന ആവശ്യം ഉയര്‍ന്നു. അങ്ങനെ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ (എന്‍സിബി) രൂപീകൃതമായി. തൊട്ടടുത്ത വര്‍ഷം വിവിധ രാജ്യങ്ങള്‍ വീണ്ടും സമ്മേളിച്ച് എന്‍സിബി സ്ഥാപിക്കാനുള്ള അന്തിമതീരുമാനം കൈക്കൊണ്ടു. 1930-ല്‍ പാസ്‌പോര്‍ട്ട് തിരിമറി, കള്ളപ്പണം, ക്രിമിനല്‍ റിക്കോര്‍ഡ്‌സ് എന്നിവ കൈകാര്യം ചെയ്യുന്നതിന് പ്രത്യേകം വിഭാഗങ്ങള്‍ നിലവില്‍ വന്നു. അന്നുവരെ കുറ്റാന്വേഷണ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ച സ്‌കോബര്‍ 1932-ല്‍ മരിച്ചു. ഇദ്ദേഹത്തിന്റെ മരണശേഷം നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോയില്‍ സെക്രട്ടറി ജനറല്‍ എന്ന പദവി നിലവില്‍ വന്നു. ഈ പോസ്റ്റില്‍ ആദ്യമായി നിയമിതനായത് ഓസ്‌ട്രേലിയന്‍ പോലീസ് കമ്മീഷണര്‍ ഓസ്‌കാര്‍ ഡ്രസ്ലര്‍ ആയിരുന്നു.

അന്തര്‍ദേശീയ റേഡിയോ

കുറ്റകൃത്യങ്ങളെക്കുറിച്ച് രാജ്യങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറുന്നതിനായി 1935-ല്‍ റേഡിയോ ശൃംഖല രൂപീകരിച്ചു. ഈ മുന്നേറ്റം കുറ്റാന്വേഷണ രംഗത്തെ പുരോഗതിക്ക് ഏറെ സഹായകമായി.

1938-ല്‍ നാസികള്‍ ജര്‍മ്മനിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഈ സംഭവത്തോടെ മിക്ക രാജ്യങ്ങളും അന്താരാഷ്‌ട്ര കുറ്റാന്വേഷണ ഏജന്‍സി (നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ)യുമായുള്ള പങ്കാളിത്തം നിര്‍ത്തിവച്ചെങ്കിലും അന്തര്‍ദേശീയ ക്രിമിനല്‍ പൊലീസ് കോണ്‍ഗ്രസ് അന്താരാഷ്‌ട്ര തലത്തിലുള്ള കൂട്ടായ്‌മ തുടര്‍ന്നു.

1942- ല്‍ അന്തര്‍ദേശീയ ക്രിമിനല്‍ പൊലീസ് കോണ്‍ഗ്രസ് പൂര്‍ണ്ണമായും ജര്‍മ്മനിയുടെ അധികാരത്തിലായി. ഇതോടെ വിയന്നയില്‍ നിന്നും സംഘടനയുടെ ആസ്ഥാനം ബര്‍ലിനിലേക്ക് മാറ്റുകയും ചെയ്തു. 1946ല്‍ രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തില്‍ ബല്‍ജിയം ഈ ലോക കുറ്റാന്വേഷണ സംഘടന പുതുക്കിപ്പണിയാന്‍ നേതൃത്വം നല്‍കുകയും തലസ്ഥാനം പാരീസിലേക്ക് മാറ്റുകയും ചെയ്തു.

സംഘടനയ്‌ക്ക് വേണ്ടി ജനാധിപത്യ രീതിയില്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് ഈ കാലത്താണ്. ഇന്നത്തെ ഇന്റര്‍പോള്‍ കളര്‍കോഡ് നോട്ടീസ് സിസ്റ്റം ചിട്ടപ്പെടുത്തിയതും ഇതേസമയത്താണ്. കൂടാതെ പിടികിട്ടാപ്പുള്ളികളെ സൂചിപ്പിക്കുന്ന റെഡ് നോട്ടീസും 1946-ലാണ് പുറത്തിറക്കിയത്. രണ്ട് വര്‍ഷത്തിന് ശേഷം ഐക്യരാഷ്‌ട്ര സംഘടന നോണ്‍ ഗവണ്‍മെന്റ് സംഘടനായി ഇന്റര്‍പോളിനെ പ്രഖ്യാപിച്ചു.

1956-ല്‍ ഇന്റര്‍പോള്‍

കൃത്യമായി പറഞ്ഞാല്‍ 1956-ല്‍ ഐസിപിഒ (ഇന്റര്‍ നാഷണല്‍ ക്രിമിനല്‍ പോലീസ് ഓര്‍ഗനൈസേഷന്‍ ) എന്നതിനൊപ്പം ഇന്റര്‍പോള്‍ എന്ന് നിശ്ചയിച്ചു. അംഗരാജ്യങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് ഇന്റര്‍പോള്‍ സുഗമമായ പ്രവര്‍ത്തനവഴിയിലെത്തി. 1963-ല്‍ ഇന്റര്‍പോളിന്റെ ആദ്യ റീജിയണല്‍ സമ്മേളനം ലിബേറിയയിലെ മൊന്‍ട്രോവിയയില്‍ നടന്നു.

1972 കാലഘട്ടത്തില്‍ ഫ്രാന്‍സുമായി ഉണ്ടാക്കിയ തലസ്ഥാന കരാറോടെ ഇന്റര്‍പോള്‍ രാജ്യന്തര സംഘടനയായി തിരിച്ചറിയപ്പെട്ടു. 1992-ല്‍ ഇന്റര്‍പോളിന്റെ വിവര ശേഖരണത്തില്‍ നിന്ന് ഡേറ്റകള്‍ ആവശ്യക്കാര്‍ക്ക് തിരയുന്നതിനുള്ള സാങ്കേതികവിദ്യയും ആരംഭിച്ചു.

ക്രിമിനല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം

1998 ആയപ്പോഴേക്കും ക്രിമിനല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തുടങ്ങി. 2002-ല്‍ വെബ്‌സൈറ്റിലൂടെയുള്ള ആശയവിനിമയ സംവിധാനം നിലവില്‍ വന്നു. ഇതുവഴി അതത് രാജ്യങ്ങളിലുള്ള കുറ്റാന്വേഷണ ഏജന്‍സികള്‍ക്ക് ഇന്റര്‍പോളിന്റെ വിവര ശേഖരത്തില്‍ നിന്ന് വിവരങ്ങളും സേവനങ്ങളും ലഭിച്ചു. കാനഡയാണ് ആദ്യമായി ഈ സംവിധാനം വഴി ഇന്റര്‍പോളുമായി ബന്ധം സ്ഥാപിച്ച രാജ്യം. മോഷണം, രേഖകള്‍ നഷ്ടപ്പെടല്‍ എന്നിവയുടെ വിവരങ്ങളും സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി.

2005-ല്‍ അല്‍ഖ്വയ്ദയ്‌ക്കും താലിബാനും എതിരെ ഇന്റര്‍പോള്‍ – ഐക്യരാഷ്‌ട്ര സഭയുടെ നോട്ടീസ് പുറപ്പെടുവിച്ചു. 2013-ല്‍ ഗവേഷണത്തിനും സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനുമായി പുതിയ പദ്ധതി ആരംഭിച്ചു. ഇന്റര്‍പോള്‍ ഗ്‌ളോബല്‍ കോംപഌക്‌സ് ഫോര്‍ ഇന്നൊവേഷന്‍ എന്നാണ് പദ്ധതിയുടെ പേര്. ഇതിന്റെ മന്ദിര നിര്‍മാണം സിങ്കപ്പൂരില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

പേരും എംബ്ലവും

സംഘടനയുടെ ഔദ്യോഗിക പേര് ഐസിപിഒ – ഇന്റര്‍പോളെന്നാണ്. ഫ്രഞ്ചില്‍ ഒഐപിസി (ഓര്‍ഗനൈസേഷന്‍ ഇന്റര്‍നാഷണല്‍ ഡി പൊലീസ് ക്രിമനല്‍) എന്നാണ്. ഇന്റര്‍ നാഷണല്‍ പൊലീസ് എന്നതില്‍ നിന്നാണ് ഇന്റര്‍പോള്‍ എന്ന പേര് വന്നത് . 1946-ല്‍ ആശയവിനിമയത്തിനുള്ള അഡ്രസ് എന്ന നിലയിലാണ് ഇന്റര്‍പോള്‍ എന്ന ചുരുക്കെഴുത്ത്. 1950-ല്‍ എംബ്ലം നിലവില്‍ വന്നു. ഗ്‌ളോബിന്റെ രണ്ട് വശത്തും ഒലീവ് ഇലകളും ഇതിന് താഴ്ഭാഗത്ത് ഇന്റര്‍പോളെന്ന് എഴുതിയിട്ടുമുണ്ട്. ഗ്‌ളോബിന്റെ സമാന്തരമായി ഒരു വാളിന്റെ ചിത്രവും ഉണ്ട്. ചുരുക്കപ്പേരായ ഒ.ഐ.പി.സി, ഐ.സി.പി.ഐ എന്നിവ ഗ്‌ളോബിന്റെ മുകളില്‍ വാളിന്റെ ഇരുവശത്തുമായി കാണപ്പെടുന്നു. എംബ്ലളത്തില്‍ ഗ്‌ളോബ് കാണിച്ചിരിക്കന്നത് ലോകം മുഴുവന്‍ ഇന്റര്‍പോളിന്റെ വ്യാപ്തിയെ കാണിക്കുന്നു. ഒലീവ് ഇലകള്‍ സമാധാനത്തെ സൂചിപ്പിക്കുന്നു. ജര്‍ഗന്‍ സ്റ്റോക്കാണ് ഇപ്പോഴത്തെ ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍.

ഇന്റര്‍പോളിന്റെ തലപ്പത്തെ ആദ്യ വനിത

ഇന്റര്‍പോളില്‍ അംഗങ്ങളായിട്ടുള്ള രാജ്യങ്ങളെ ഏകോപിപ്പിച്ചുകൊണ്ട്, സംഘടനയുടെ തലപ്പത്തിപ്പോള്‍ അധ്യക്ഷത വഹിക്കുന്നത് ഒരു വനിതയാണെന്നതാണ് ഏറെ ശ്രദ്ധേയം. ഇന്റര്‍പോള്‍ സ്ഥാപിതമായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആദ്യമായാണ് ഒരു വനിത അമരത്തെത്തുന്നത്.

ലോകത്തിന്റെ ലേഡി സൂപ്പര്‍ കോപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മിറിയല്‍ ബല്ലസ്ട്രസിയെന്ന ഫ്രഞ്ചുകാരിയാണ് ഇന്റര്‍പോള്‍ പ്രസിഡന്റ്. ഫ്രഞ്ച് പോലീസ് സേനയില്‍ നീണ്ട മുപ്പത് വര്‍ഷക്കാലം സേവനമനുഷ്ഠിച്ചതിന്റെ അനുഭവസമ്പത്തുമായാണ് മിറിയല്‍ ബല്ലസ്ട്രസി ഇന്റര്‍പോളിന്റെ താക്കോല്‍ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ നയിക്കുന്നത് പ്രസിഡന്റാണ്. ജനറല്‍ അസംബ്ലിയിലും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ സംഘടന അനുവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം പ്രസിഡന്റിനാണ്. 2012 നവംബറില്‍ നിയമിതയായ മിറിയലിന്റെ കാലാവധി 2016 ല്‍ അവസാനിക്കും.

ഭാരതത്തില്‍ സിബിഐ

ഭാരതത്തില്‍ ഇന്റര്‍പോളുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നത് സിബിഐ ആണ്. സിബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇന്റര്‍പോളിന്റെ ലുക്ക് ഔട്ട് നോട്ടീസുകളില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. സിബിഐ അന്വേഷിക്കുന്ന ക്രിമിനലുകളെക്കുറിച്ച് ഇന്റര്‍പോളിന്റെ വെബ്‌സൈറ്റിലും ധാരാളം ലുക്ക് ഔട്ട് നോട്ടീസുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുപ്രസിദ്ധ കുറ്റവാളി ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ഇന്റര്‍പോളിന്റെ പിടികിട്ടാപ്പുള്ളികളുടെ കൂട്ടത്തിലുണ്ട്. നമ്മുടെ രാജ്യത്തെ ഇരുപത്തിയഞ്ചോളം സ്ത്രീകളും അന്‍പതിലേറെ പുരുഷന്മാരും ഇപ്പോള്‍ ഇന്റര്‍ പോളിന്റെ വാണ്ടഡ് ലിസ്റ്റിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍
India

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Mollywood

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.