ലണ്ടന്‍: ബ്രിട്ടന്റെ കിരീടാവകാശി ആന്‍ഡ്രൂ രാജകുമാരനെതിരെയുള്ള ലൈംഗികാരോപണം ബെക്കിങ്ഹാം കൊട്ടാരം തള്ളി. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ആന്‍ഡ്രൂ രാജകുമാരന്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നാരോപിച്ച് ജെയ്ന്‍ ഡോ എന്ന യുവതിയാണ ഫ്‌ളോറിഡ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
രാജകുമാരനെ കൂടാതെ അമേരിക്കയിലെ മറ്റ് ഉന്നതരും പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി. 1999 മുതല്‍ 2002 വരെയുള്ള കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത സമയത്താണ് തന്നെ പീഡിപ്പിച്ചതെന്നാണ് യുവതി ആരോപിച്ചത്.
അമേരിക്കയിലെ പ്രമുഖ ബിസിനസുകാരനായ ജെഫ്‌റി എപ്‌സ്റ്റീനാണ് രാജകുമാരനായി യുവതിയെ എത്തിച്ചുകൊടുത്തതെന്നാണ് പരാതിയില്‍ പറയുന്നത്. ജെഫ്‌റി എപ്‌സ്റ്റീനെതിരെ നിരവധി ലൈംഗികാരേപണ കേസുകള്‍ നിലവിലിരിക്കെയാണ് യുവതിയുടെ വെ ളിപ്പെടുത്തല്‍.
എപ്‌സ്റ്റീനെതിരെയുള്ള ഹര്‍ജികളില്‍ കക്ഷിചേര്‍ന്ന യുവതി, നിരവധി തവണ പല സ്ഥലങ്ങളില്‍വച്ച് എപ്‌സ്റ്റീനും കൂട്ടാളികളും തന്നെ പീഡിപ്പിച്ചെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ആന്‍ഡ്രൂ രാജകുമാരനെ നേരിട്ട് കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.
















