കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര നിരൂപകനായിരുന്ന കോഴിക്കോടന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള പുരസ്കാരത്തിന് ബാലചന്ദ്രമേനോന് രചിച്ച ”ഇത്തിരിനേരം ഒത്തിരികാര്യം” എന്ന പുസ്തകം അര്‍ഹമായി.
10001 രൂപയും ശില്പവുമാണ് അവാര്‍ഡ്. കോഴിക്കോടന്റെ എട്ടാം ചരമവാര്‍ഷികദിനമായ ജനുവരി 20ന് കോഴിക്കോട് പ്രമുഖ ചലച്ചിത്രകാരന്മാര് പങ്കെടുക്കുന്ന ചടങ്ങില്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് സെക്രട്ടറി ജെ.ആര്. പ്രസാദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: