ന്യൂദല്‍ഹി: ഇന്ത്യന്‍ ന്യൂസ്പേപ്പര്‍ സൊസൈറ്റി(ഐഎന്‍എസ്) പ്രസിഡന്റായി കിരണ്‍ ബി വഡോദരിയയെ തെരഞ്ഞെടുത്തു. ഗുജറാത്തിലെ സംഭവ് മെട്രോ ദിനപത്രത്തിന്റെ മാനേജിംഗ് ഡയറക്ടറാണ്. പി.വി ചന്ദ്രന്(ഗൃഹലക്ഷ്മി) ആണ് ഡപ്യൂട്ടി പ്രസിഡന്റ്. വൈസ് പ്രസിഡന്റായി സോമേഷ് ശര്‍മ്മ(രാഷ്ട്രദൂത് വാരിക), ട്രഷററായി മോഹിത് ജെയിന്(എക്കണോമിക് ടൈംസ്) എന്നിവരെയും തെരഞ്ഞെടുത്തു. വി. ശങ്കരനാണ് സെക്രട്ടറി ജനറല്‍. 41 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: