തൃശൂര്‍; തട്ടില്‍ എസ്റ്റേറ്റിലെ മരങ്ങള്‍ സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതെ കാര്‍ഷിക സര്‍വ്വകലാശാലയുടെ ഉരുണ്ടുകളി. ബിജെപി മേഖല പ്രസിഡന്റ് ടി.ചന്ദ്രശേഖരന്, എ.ഉണ്ണികൃഷ്ണന് എന്നിവരുടെ ചോദ്യത്തിനാണ് വ്യത്യസ്തമായ മറുപടികള്‍ ലഭിച്ചത്.
കാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളാനിക്കര റബര്‍ റബ്ബര്‍ എസ്റ്റേറ്റ് സര്‍വ്വകലാശാലയുടെ അധീനതയില്‍ വരുമ്പോള്‍ 60322 മരങ്ങള്‍ ഉണ്ടായിരുന്നു. പില്ക്കാലത്ത് 726 മരങ്ങള്‍ നട്ടു പിടിപ്പിച്ചു. ഇക്കാലയളവില്‍ ഇവിടെ നിന്ന് 48048 മരങ്ങള്‍ മുറിച്ച് മാറ്റിയതായും പറയുന്നു. ഇതു പ്രകാരം ബാക്കി 13000 മരങ്ങള്‍ കാണേണ്ടതാണ്, ഇതേ ചോദ്യത്തിന് സര്‍വ്വകലാശാലുടെ തട്ടില്‍ എസ്റ്റേറ്റ് മേധാവി ടി.ചന്ദ്രശേഖരന് നല്കിയ മറുപടിയില്‍ 16092 മരങ്ങള്‍ ഉണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
പത്ത് വര്‍ഷം മുമ്പ് 16586 മരങ്ങള്‍ ഉണ്ടായിരുന്നതായും പറയുന്നു.
സര്‍വ്വകലാശാലയുടെ കണക്ക് ശരിയാണെങ്കില്‍ ഇപ്പോള്‍ തട്ടില്‍ എസ്റ്റേറ്റില്‍ 16092 മരങ്ങള്‍ ഉണ്ടാവണം. കണക്ക് പ്രകാരം 3092 മരങ്ങള്‍ക്ക് കണക്കില്ല. അതേ സമയം തട്ടില്‍ എസ്റ്റേറ്റ് മേധാവി ഉണ്ണികൃഷ്ണന് നല്കിയ മറുപടിയില്‍ 13548 മരങ്ങള്‍ മുറിച്ച് മാറ്റാനായി കൊടുത്തുവെന്നാണ്.
ഇത് പ്രകാരം 548 മരങ്ങളുടെ കുറവാണ് ഉള്ളത്. ഒരേവിഷയത്തില്‍ പല തരത്തിലുളള കണക്കുകളാണ് സര്‍വ്വകലാശാല അധികൃതര്‍ നല്‍കുന്നത്. രേഖകളില്‍ എസ്റ്റേറ്റ് ഭൂമി തോട്ടം ഭൂമിയാണെന്ന് രജീസ്ട്രാര്‍ സമ്മതിക്കുമ്പോള്‍, എസ്റ്റേറ്റ് മേധാവി അത് നിഷേധിക്കുകയാണ്, സര്‍വ്വകലാശാല ഭൂമിക്ക് പ്രമാണങ്ങള്‍ ഉണ്ടെന്നും ഇല്ലെന്നുമുള്ള വ്യത്യസ്ത മറുപടിയാണ് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: