ആലപ്പുഴ : ജനങ്ങള്‍ക്ക് നന്മയും നല്ലകാര്യങ്ങളും ചെയ്താലേ വോട്ടു കിട്ടൂ എന്നും അല്ലാതെ മുഖ്യമന്ത്രിയും സുധീരനും ഒന്നിച്ചതു കൊണ്ടു മാത്രം കാര്യമില്ലെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
ഘര്‍ വാപസിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തുന്നവര്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയാണ് ചെയ്യുന്നത്. ശിവഗിരിയെ എസ്.എന്‍.ഡി.പി അവഗണിച്ചിട്ടില്ലെന്നും ശിവഗിരി തീര്‍ത്ഥാടനം സബന്ധിച്ച് പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ കൂടി ചേര്‍ന്നാണ് ശിവഗിരി തീര്‍ത്ഥാടനം നടത്തുന്നത്. ശിവഗിരി മഠത്തിലെ സ്വാമിമാര്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ട്. അതിനാലാണ് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നത്.
മദ്യക്കച്ചവടക്കാരന്റെ സമ്പത്ത് വേണ്ടെന്നും അത്തരക്കാര്‍ ശിവഗിരിയില്‍ വരരുതെന്നും ശ്രീ നാരായണ ഗുരുദേവന് പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: