ഗുവാഹത്തി: അസം പൊലീസും വനത്തിലെ സേനയും സംയുക്തമായി നടത്തിയ നീക്കത്തില്‍ കോക്രാജ്ഹര് ജില്ലയിലെ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് ഭീകരരുടെ ഒളിസങ്കേതം തകര്‍ത്തു.
സെന്ഫാന്ഗൂരി പൊലീസ് സ്റ്റേഷന് അതിര്‍ത്തിയിലുള്ള ഈ ഒളിസങ്കേതത്തില്‍ ഒളിച്ചിരുന്ന ഭീകരര്‍ രക്ഷപെട്ടതായി ഐ.ജി.പി എല്‍.ആര്. ബിഷ്നോയി പറഞ്ഞു.
ഇവിടെ നിന്നും ഒരു വാഹനവും എട്ട് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ആളുകളെ തട്ടിക്കൊണ്ടു പോകാനും റേഷന്‍ സാധനങ്ങള്‍ ക്യാമ്പിലേക്ക് കൊണ്ടു പോകാനും ഉപയോഗിക്കുന്ന വാഹനമാണിതെന്ന് ബിഷ്നോയി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: