തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കില്ലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന് മുഹമ്മദ്.
കെഎസ്ഇബിയുടെ ഒരു ഓഹരി പോലും സ്വകാര്യകമ്പനികള്‍ക്ക് നല്‍കില്ലെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി വിതരണം പൂര്‍ണ്ണമായി സ്വകാര്യ മേഖലയ്ക്ക് കൈമാറുന്ന വിധത്തില്‍ വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്ന സാഹചര്യത്തിലാണ് ആര്യാടന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: